Breaking News

നിര്‍ദേശം ലംഘിച്ചാല്‍ തട്ടുകടകള്‍ക്കെതിരെ കര്‍ശന നടപടി


ജില്ലയിലെ കടകളുടെയും ഹോട്ടലുകളടക്കമുള്ള വ്യാപാര സ്ഥാപനങ്ങളുടെയും പ്രവര്‍ത്തന സമയം രാത്രി ഒന്‍പത് വരെയാണ്. തട്ടുകടകളില്‍ പാര്‍സലായി മാത്രമേ ഭക്ഷണം വില്‍ക്കാന്‍ പാടുള്ളൂ. ഈ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ഗ്ലൗസ്, മാസ്‌ക് എന്നിവ ധരിക്കേണ്ടതും, കടയ്ക്കു മുന്നില്‍ ആള്‍ക്കാര്‍ കൂട്ടം കൂടുന്ന സാഹചര്യം ഒഴിവാക്കേണ്ടതുമാണ്. ഈ നിര്‍ദേശത്തിന്റെ ലംഘനം കണ്ടാല്‍ മറ്റൊരു അറിയിപ്പ് കൂടാതെ ജെ.സി.ബി ഉപയോഗിച്ച് തട്ടുകട നീക്കം ചെയ്യുന്നതിന് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ നടപടി സ്വീകരിക്കണമെന്ന് കളക്ടര്‍ യോഗത്തില്‍ പറഞ്ഞു


യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അധ്യക്ഷത വഹിച്ചു.ജില്ലാ പോലീസ് മേധാവി ഡി ശില്പ,സബ്കളക്ടര്‍ ഡി ആര്‍ മേഘശ്രീ,എഡിഎം എന്‍ ദേവീദാസ്,ഡിഎംഒ  ഡോ  എവി രാംദാസ്,ജില്ലാ ഇന്‍ഫര്‍മേഷന്‍ എം മധുസൂദനന്‍,മറ്റ് കോറോണ കോര്‍ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. 

No comments