Breaking News

കോവിഡ് ആശുപത്രി തുറക്കാത്തത് ടാറ്റ യോടുള്ള നന്ദികേട്; എന്‍.എ നെല്ലിക്കുന്ന് എം എൽ എ

കാഞ്ഞങ്ങാട്: കോടിക്കണക്കിന് രൂപ ചിലവഴിച്ച കോവിഡ് ആസ്പത്രി തുറക്കാത്തത് ടാറ്റയോടുള്ള നന്ദി കേടും രോഗികളോടുളള ക്രൂരതയുമാണെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ.  ജനകീയ കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ ജില്ലാ ആസ്പത്രിക്ക് മുന്‍മ്പിൽ നടന്നു വരുന്ന അനിശ്ചിതകാല റിലേ നിരാഹര സമരത്തിന്റെ ഒമ്പതാം ദിവസത്തെ ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അ ദ്ദേഹം. ഇങ്ങനെ പോയാല്‍ ടാറ്റ കോവിഡ് ആസ്പത്രി ഭാവിയില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ കാണുന്നതു പോലെയുള്ള ലേബര്‍ ക്യാമ്പായി മാറും. ജില്ലാ ആസ്പത്രി കോവിഡ് ആശുപത്രിയാക്കി മാറ്റിയത് റദ്ദ് ചെയ്ത് എത്രയും വേഗം പൂര്‍വ്വസ്ഥിതിയില്‍ എത്തിക്കണം. ഏറെ സൗകര്യമുള്ള ജില്ലാ ആസ്പത്രി ചുരുക്കം രോഗികള്‍ക്ക് വേണ്ടി മാത്രം പരിമിതിപ്പെടുത്തി പ്പെടുത്തിയത് കാസര്‍ കോട് ജില്ലയോടുളള അവഗണനയുടെ തുടര്‍ച്ചയാണെന്നും അ ദ്ദേഹം കൂട്ടി ചേര്‍ത്തു. കര്‍മ്മ സമിതി ചെയര്‍മാന്‍ സി യൂസുഫ് ഹാജി അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി കെ മുഹമ്മദ് കുഞ്ഞി, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, ടി മുഹമ്മദ് അസ്ലം, പി.എ. ജോസഫ്  സംസാരിച്ചു. 

മുനീസ അമ്പലത്തറ, കെ.സി വിദ്യ, കെ സുമതി, കെ കെ കൃഷ്ണന്‍, കെ സമീറ, എം.പി ഫിലിപ്, ശാന്ത കാട്ടുകുളങ്ങര , ലൈജുജോസ് നിരാഹാരമിരുന്നു.

No comments