ജില്ലാശുപത്രി സമരം കടുപ്പിക്കുന്നു; അനിശ്ചിതകാല രാപകൽ നിരഹാരം നവംബർ 19 മുതൽ
ജനകീയ കർമ്മസമിതിയുടെ നേതൃത്തിൽ നവംബർ 19 മുതൽ ജില്ലാ ആസ്പത്രിക്ക് മുമ്പിൽ അനിശ്ചിതകാല നിരാഹാരസമരം ആരംഭിക്കാൻ കർമ്മ സമിതി തീരുമാനിച്ചു.
കൺവീനർ അമ്പലത്തറ കുഞ്ഞികൃഷ്ണൻ , ചെയർപേഴ്സൺ സിസ്റ്റർ ജയ മംഗലത്ത് നിരഹാരം ഏറെറടുക്കും. ഒക്ടോബർ 19 - ന് ആരംഭിച്ച സമരത്തോട് അധികാരികൾ കണിക്കുന്ന നിഷേധാത്മകമായ നിലപാടിൽ പ്രതിഷേധിച്ചാണ് രാപകൽ സമരവുമായി മുന്നോട്ടു പോകുന്നതല്ലാതെ മറ്റു വഴികളില്ലെന്ന് യോഗം വിലയിരുത്തി. ആശുപത്രി മാനേജമെന്റ് കമ്മിറ്റി എല്ലാം രോഗിക്കൾക്കും ചികിൽസ കൊടുക്കണമെന്ന് ഐകകണ്ഠ്യനെ പ്രമേയം പാസാക്കിയെങ്കിലും ബന്ധപ്പെട്ടവർ തീരുമാനം എടുക്കാത്തിൽ യോഗം ഉൾക്കണ്ഠ പ്രകടിപ്പിച്ചു.
ആവശ്യങ്ങൾ അംഗീകരിച്ച് പാവപ്പെട്ട രോഗികളുടെ നിസ്സഹായവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന് കർമ്മസമിതി സർക്കാറിനോടാവശ്യപ്പെട്ടു.യോഗത്തിൽ യൂസഫ് ഹാജി അദ്ധ്യക്ഷം വഹിച്ചു.
കുഞ്ഞിക്കണ്ണൻ കക്കാണത്ത്, പി.വി.രാജേന്ദ്രകുമാർ , കെ.വി.ലക്ഷ്മണൻ , സിജൊ അമ്പാട്ട്, കെ.പി.രാമചന്ദ്രൻ , സുബൈർ എം.പി, മുനീസ അമ്പലത്തറ,
എൻ.വി. പ്രശാന്ത്, ആന്റോ എന്നിവർ സംസാരിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണൻ സ്വാഗതവും പവിത്രൻ തോയമ്മൽ നന്ദിയും പറഞ്ഞു
No comments