ജില്ലാശുപത്രിയിൽ എല്ലാ രോഗികൾക്കും ചികിത്സ നൽകുക, ടാറ്റാകോവിഡ് ആശുപത്രി പൂർണ്ണമായി പ്രവർത്തനക്ഷമമാക്കുക; ജനകീയ കർമ്മസമിതിയുടെ നിരാഹാര സമരം തുടരുന്നു
കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രി എല്ലാ രോഗികൾക്കുമായി പൂർവ്വസ്ഥിതിയിലാക്കണമെന്നാവശ്യപ്പെട്ടും തെക്കിൽ കോവിഡാശുപത്രി പൂർണ്ണ സജ്ജീകരണങ്ങളോടെ പ്രവർത്തിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ചെമ്മട്ടംവയൽ ജില്ലാ മെഡിക്കൽ ആഫീസിനു മുമ്പിൽ കർമ്മസമിതിയുടെ നേതൃത്വത്തിൽ അനിശ്ചികാല നിരാഹാര സമരം തുടരുന്നു.
എഴുത്തുകാരനും പ്രമുഖ വാഗ്മിയുമായ എം.എൻ കാരശ്ശേരി ഓൺലൈൻ വഴിയാണ്സമരം ഉദ്ഘാടനം ചെയ്തത്.സാധാരണക്കാരായ രോഗികൾക്ക് അത്താണിയായ ജില്ലാ ആശുപത്രിയെപഴയ പോലെ പ്രവർത്തിപ്പിക്കാൻ അധികൃതർ ഇച്ഛാശക്തി കാണിച്ച് പാവപ്പെട്ടവരെതെരുവിലിറക്കാനുള്ള സാഹചര്യം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ജനകീയ സമിതി ചെയർമാൻ യൂസഫ് ഹാജി അദ്ധ്യക്ഷം വഹിച്ചു.
കുഞ്ഞിക്കണ്ണൻ കക്കാണത്ത്, സി.എ. പീറ്റർ ,ഫൈസൽ ചേരക്കാടത്, സിജോ അമ്പാട്ട്,രാജേന്ദ്രകുമാർ പി.വി ,മുനീസ അമ്പലത്തറ, പവിത്രൻ തോയമ്മൽ എന്നിവർ സംസാരിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണൻ സ്വാഗതം പറഞ്ഞു .
No comments