Breaking News

തദ്ദേശതെരഞ്ഞെടുപ്പ് കാലത്ത് മദ്യനിരോധനം; ജില്ലാ അടിസ്ഥാനത്തിലെ 'ഡ്രൈ ഡേ' ഇങ്ങനെ




തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ്, വോട്ടെണ്ണല്‍ ദിനങ്ങളില്‍ സംസ്ഥാനത്ത് ഡ്രൈ ഡേ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷൻ ശുപാർശയെ തുടർന്ന് നികുതി വകുപ്പാണ് സംസ്ഥാനത്ത് മൂന്നു ഘട്ടമായി ഡ്രൈ ഡേ പ്രഖ്യാപിച്ചിരിക്കുന്നത്.


സംസഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള വോട്ടെടുപ്പ് മൂന്നു ഘട്ടങ്ങളിലായാണ് നടക്കുന്നത്. വോട്ടെടെപ്പു നടക്കുന്ന ദിനങ്ങളിലും വോട്ടെണ്ണൽ ദിനമായ ഡിസംബർ 16 നുമാണ് ഡ്രൈ ഡേ പ്രഖ്യാപിച്ചിരിക്കുന്നത്.


തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ഇടുക്കി ജില്ലകളില്‍ ഡിസംബർ ആറിന് വൈകിട്ട് ആറു മുതല്‍ ഡിസംബർ എട്ടിന് പോളിംഗ് അവസാനിക്കുന്നതു വരെയാണ് ഡ്രൈ ഡേ. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ ഡിസംബർ എട്ടിന് വൈകിട്ട് ആറു മുതൽ ഡിസംബർ പത്തിന് വോട്ടെടുപ്പ് അവസാനിക്കുന്നതു വരെയും ഡ്രൈ ഡേ ആയിരിക്കും.


മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഡിസംബർ 12 വൈകിട്ട് ആറു മുതൽ ഡിസംബർ 14 വരെയാണ് ഡ്രൈ ഡേ.

ഇതുകൂടാതെ വോട്ടെണ്ണൽ ദിനമായ ഡിസംബർ 16 നും സംസ്ഥാനത്ത് ഡ്രൈ ഡേ ആയിരിക്കും.

ഡ്രൈ ഡേ ദിനങ്ങളില്‍ മദ്യം വിപണനം ചെയ്യുന്ന കടകള്‍, ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍, ക്ലബുകള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലൂടെ മദ്യം വിതരണം ചെയ്യാന്‍ അനുവദിക്കില്ല. മദ്യം സൂക്ഷിച്ചു വയ്ക്കുന്നതിനും അനുമതിയില്ല.

No comments