Breaking News

എടത്തോട് സ്വദേശി അജ്മാനിൽ വാഹനാപകടത്തിൽ മരിച്ചു



എടത്തോട് അടുക്കാടുക്കൻ കുഞ്ഞിക്കണ്ണൻ നായരുടെയും കാർത്യായണി അമ്മയുടെയും മകൻ കളിങ്ങോം ചന്ദ്രൻ (48) ആണ് അജ്മാനിൽ ഇന്നലെ രാവിലെ നടക്കാൻ ഇറങ്ങിയപ്പോൾ പിന്നിൽ നിന്നും വാഹനം ഇടിച്ചു മരിച്ചത്. ഇടിച്ച വാഹനം നിർത്താതെ പോവുകയായിരുന്നു.

ഭാര്യ അജിത (മദർ പി.ടി എ എടത്തോട് ) മക്കൾ, കശ്യപ്പ് ചന്ദ്രൻ, (പ്ലസ്‌ടു ദുർഗ സ്കൂൾ കാഞ്ഞങ്ങാട് ) വിനായക് ചന്ദ്രൻ ( ഏഴാം ക്ലാസ് എടത്തോട് ) സഹോദരൻ, രാജൻ

മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു.

No comments