എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സീനിയോറിറ്റി പട്ടിക പ്രസിദ്ധീകരിച്ചു
കാസർകോട്: ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ 2021-2023 കാലയളവിൽ അറിയിക്കപ്പെടുന്ന വിവിധ ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിനായി സീനിയോറിറ്റി പട്ടികകൾ തയ്യാറാക്കിയിട്ടുണ്ട്. പട്ടിക ഉദ്യോഗാർഥികൾക്ക് www.employment.kerala.gov.in എന്ന വെബ്‌സൈറ്റിൽ പരിശോധിക്കാവുന്നതാണ്.
പട്ടികയിൽ ഉൾപ്പെടാത്തതുസംബന്ധിച്ച പരാതികൾ വെബ്സൈറ്റിലെ അപ്പീൽ ഓപ്ഷൻ ഉപയോഗിച്ച് സമർപ്പിക്കാം. ഓൺലൈൻ മുഖാന്തരമോ നേരിട്ടോ പരാതികൾ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 23.
No comments