ഗൂഗിൾപേ പണമിടപാടിന് ഇന്ത്യയിലെ ഉപഭോക്താക്കളിൽ നിന്നും ഫീസ് ഇടാക്കില്ല
ഗൂഗിൾ പേ ഉപയോഗിച്ചുള്ള പണമിടപാടിന് ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് ഒരു തരത്തിലുള്ള ഫീസുകളും ബാധകമല്ലെന്ന് ഗൂഗ്ൾ വ്യക്തമാക്കി.
അമേരിക്കൻ ഉപയോക്താക്കൾക്കു മാത്രമാണ് ഫീസ് ബാധകം. ഗൂഗ്ൾ പേയുടെ നവീകരിച്ച ആപ് അടുത്ത വർഷം പുറത്തിറങ്ങുമെന്നും അതിവേഗമുള്ള പണമിടപാടിന് ഫീസ് ഈടാക്കുമെന്നും ഗൂഗ്ൾ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു.
അത് അമേരിക്കക്കു മാത്രം ബാധകമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 6.7 കോടി ഉപയോക്താക്കളാണ് ഗൂഗ്ൾ പേയിൽ ഉള്ളത്. പേടിഎം, വാൾമാർട്ടിെൻറ ഉടമസ്ഥതയിലുള്ള ഫോൺ പേ, ആമസോൺ പേ തുടങ്ങിയവയുമായാണ് ഗൂഗ്ൾ പേ മത്സരി ക്കുന്നത്.
No comments