Breaking News

ഐഫോണ്‍ ഉപയോക്താക്കള്‍ തങ്ങളുടെ ഫോണുകളിലെ വാട്‌സ്ആപ്, ബിസിനസ് ആപ്ലിക്കേഷനുകള്‍ അപ്‌ഡേറ്റ് ചെയ്യണമെന്ന് യു എ ഇ ടെലികമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റി


അബൂദബി: ഐഫോണ്‍ ഉപയോക്താക്കള്‍ തങ്ങളുടെ ഫോണുകളിലെ വാട്‌സ്ആപ്, വാട്‌സ്ആപ് ബിസിനസ് ആപ്ലിക്കേഷനുകള്‍ അപ്‌ഡേറ്റ് ചെയ്യണമെന്ന് യു എ ഇ ടെലികമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റി. ഐഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റമായ ഐ ഒ എസില്‍ സൈബര്‍ ആക്രമണങ്ങള്‍ക്ക് വഴിയൊരുക്കിയേക്കാവുന്ന സാങ്കേതിക പിഴവിനെക്കുറിച്ചാണ് മുന്നറിയിപ്പ്. ഇത് ഒഴിവാക്കാനാണ് ആപ്ലിക്കേഷനുകള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ആവശ്യപ്പെടുന്നത്.




ഹാക്കിങോ അല്ലെങ്കില്‍ ദുരുപയോഗമോ ഒഴിവാക്കാനായി ആപ്ലിക്കേഷനുകള്‍ അപ്‌ഡേറ്റ് ചെയ്യാനാണ് ടി ആര്‍ എയുടെ ട്വീറ്റില്‍ ഐ ഫോണ്‍ ഉപയോക്താക്കളോട് ആവശ്യപ്പെടുന്നത്. ഇതോടൊപ്പം ഫോണ്‍ ലോക്ക് ആയിരിക്കുന്ന സമയത്തും വാട്‌സ്ആപുമായി 'സിരിക്ക്' ആശയവിനിമയം നടത്താന്‍ സാധിക്കുന്നതിലൂടെയുള്ള അപകട സാധ്യതയെക്കുറിച്ചും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്

No comments