Breaking News

ഇന്റർസെപ്റ്റർ ആംബുലൻസ് ആക്കി യുവാവിന്റെ ജീവൻ രക്ഷിച്ച് മോട്ടോർ വാഹന വകുപ്പ്


കാസർകോട്: അപകടത്തിൽ പരിക്കേറ്റ് റോഡിൽ വീണ ഇരുചക്ര വാഹന യാത്രികനെ ഉദുമയിൽ നിന്ന് കാസർഗോഡ് ജനറൽ ഹോസ്പിറ്റലിൽ എത്തിച്ചത് മോട്ടോർ വാഹന വകുപ്പിന്റെ ഇന്റർ സെപ്റ്റർ വാഹനത്തിൽ. 

 ജില്ലയിൽ ഏറ്റവുമധികം അപകടങ്ങൾ നടക്കുന്ന കാസർകോട് മുതൽ കാഞ്ഞങ്ങാട് വരെയുള്ള കെ എസ് ടി പി റോഡിൽ ഉതുമയ്ക്ക് സമീപം , പതിവ് പട്രോളിങ് നടത്തുകയായിരുന്ന മോട്ടോർ വാഹന വകുപ്പിന്റെ സേഫ് കേരള സ്കോഡ് ആണ്, അപകടത്തിൽ റോഡിൽ തെറിച്ചുവീണു കിടക്കുകയായിരുന്നു ഇരുചക്രവാഹന യാത്രക്കാരനെ ആശുപത്രിയിലെത്തിച്ചത്. കാസർഗോഡ് നിന്നും പാലക്കാട്ടേക്ക് പോവുകയായിരുന്നു ലോറി സഡൻ ബ്രേക്ക് ഇട്ടു നിർത്തിയപ്പോൾ, പുറകിൽ  തൽക്ഷണം വാഹനം നിർത്താൻ സാധിക്കാതെ, ഇരുചക്രവാഹനം ലോറിയിൽ ചെന്നിടിക്കുകയും യാത്രികൻ റോഡിലേക്ക് തെറിച്ച് വീഴുകയും ആയിരുന്നു. ഉടൻ സ്ഥലത്തെത്തിയ മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർ യാത്രികനെ ഇന്റർസെപ്റ്റർ വാഹനത്തിൽ ജനറൽ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ഹെൽമറ്റ് ധരിച്ച് യാത്ര ചെയ്തത് അപകടത്തിൻ്റെ   ആഘാതം കുറച്ചുവെന്നും , വാഹനമോടിക്കുമ്പോൾ സുരക്ഷിത അകലം പാലിക്കണമെന്നും എൻഫോഴ്സ്മെന്റ് ആർടിഒ ടി എം ജേർസൺ പറഞ്ഞു. സേഫ് കേരള ഉദ്യോഗസ്ഥരായ എം. വി. ഐ .കെ നിസാർ എ .എം. വി. ഐ. മാരായ എ അരുൺരാജ് ,എം സുധീഷ് എന്നിവരാണ് സ്ക്വാഡിൽ ഉണ്ടായിരുന്നത്

No comments