കോവിഡ് വ്യാപനം; കല്ലഞ്ചിറയിൽ നിയന്ത്രണങ്ങൾ കമലപ്ലാവ് കോളനി 3 ദിവസത്തേക്ക് അടച്ചിടും
തിങ്കളാഴ്ച്ച വെള്ളരിക്കുണ്ടിൽ നടന്ന കോവിഡ് ആൻ്റിജൻ പരിശോധനയിൽ മൊത്തം 8 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതിൽ 5 കേസുകൾ കല്ലഞ്ചിറ ഭാഗത്താണ്.
കോവിഡ് വ്യാപനം തടയുന്നതിനായി ഇന്നത്തെ വാർഡ്തല സമിതിയുടെ യോഗതീരുമാനങ്ങൾ താഴെ ചേർക്കുന്നു. സമൂഹവ്യാപനം തടയുന്നതിനായി കമലപ്ലാവ് കോളനി 3 ദിവസത്തേക്ക് അടക്കാൻ തീരുമാനിച്ചു
നാളെ 11മണിക്ക് കോളനിയിൽ വച്ച് ആന്റിജൻ ടെസ്റ്റ് നടത്താൻ തീരുമാനിച്ചു സമ്പർക്കമുള്ള ഇരുമ്പ് പണിശാല വെള്ളിയാഴ്ച വരെ അടച്ചിടാൻ ആവശ്യപ്പെട്ടു .കല്ലഞ്ചിറയിൽ വ്യാപാരസ്ഥാപനങ്ങൾ ഇന്ന് 6 മണിവരെയേ പ്രവർത്തിക്കാവൂ
നാളെ മുതൽ 3ദിവസത്തേക്ക് 9am to 5pm വരെയേ കടകൾ തുറന്നു പ്രവർത്തിക്കാവൂ എന്നും തീരുമാനം
ഇനിയും വലിയരീതിയിൽ സമൂഹ വ്യാപനം ഉണ്ടായാൽ കടകൾ അടച്ചു ഹർത്താൽ നടത്തേണ്ടതായി വരുമെന്നും യോഗം വിലയിരുത്തി.
No comments