കാവേരിക്കുളം മുതൽ കോട്ടഞ്ചേരി വരെ വിവിധ പാറമടകൾ ജില്ലാ പരിസ്ഥിതി സമിതി സംഘം സന്ദർശിക്കും
കാവേരിക്കുളം മുതൽ കോട്ടഞ്ചേരി വരെ വിവിധ പാറമടകൾ ജില്ലാ പരിസ്ഥിതി സമിതിയുടെ നാലംഗ സംഘം സന്ദർശിച്ച് വിലയിരുത്തും. നവംബർ 28 ശനിയാഴ്ച്ചയാണ് യാത്ര.
പരിസ്ഥിതി സമിതി സിക്രട്ടറി, പ്രസിഡണ്ട്, പ്രഫ.എം.ഗോപാലൻ, പി.വി. സുധീർ കുമാർ എന്നിവരാണ് പാറമടകൾ സന്ദർശിക്കുന്നത്.
രാവിലെ 9 മണിക്ക് ഒടയംചാലിൽ നിന്നും യാത്ര ആരംഭിച്ച് മുണ്ടത്തടം,ബളാൽ, ഏറാൻചിറ്റ,കാരാട്ട്, ചീർക്കയം എന്നിവിടങ്ങളിലൂടെ സന്ദർശിച്ച് 4 മണിക്ക് പാമതട്ടിൽ സമാപിക്കും.
No comments