Breaking News

സഹകരണ സംഘങ്ങളിൽ ജൂനിയർ ക്ലർക്ക്/കാഷ്യർ ഒഴിവ്



സംസ്ഥാനത്തെ സഹകരണസംഘം/ ബാങ്കുകളില്‍ ഒഴിവുള്ള കാറ്റഗറി നമ്ബര്‍ 7/2020 ജൂനിയര്‍ ക്ലര്‍ക്ക്/കാഷ്യര്‍ തസ്തികയില്‍ സഹകരണ സര്‍വീസ് പരീക്ഷാബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. 386 ഒഴിവുണ്ട്. തുരവനന്തപുരം 38, കൊല്ലം 35, പത്തനംതിട്ട 17, ആലപ്പുഴ 9, കോട്ടയം 49, ഇടുക്കി 14, എറണാകുളം 67, തൃശൂര്‍ 45, പാലക്കാട് 14, മലപ്പുറം 32, കോഴിക്കോട് 33, വയനാട് 1, കണ്ണൂര്‍ 19, കാസര്‍കോട് 13 എന്നിങ്ങനെയാണ് ഒഴിവ്. എസ്‌എസ്‌എല്‍സിയും ജെഡിസിയുമാണ് യോഗ്യത. കാസര്‍കോട് ജില്ലയിലെ നിയമനത്തിന് കര്‍ണാടക സംസ്ഥാന സഹകരണ ഫെഡറേഷന്‍ സഹകരണ ഡിപ്ലോമ കോഴ്സ് അംഗീകരിക്കും. സഹകരണ നിയമത്തിന് വിധേയമായിരിക്കും നിയമനം. വിശദവിവരവും അപേക്ഷയുടെ മാതൃകയും www.csebkerala.org എന്ന വെബ്സൈറ്റില്‍ ലഭിക്കും.
അപേക്ഷകള്‍ നേരിട്ടോ തപാല്‍ വഴിയോ സെക്രട്ടറി, സഹകരണ സര്‍വീസ് പരീക്ഷാബോര്‍ഡ്, കേരള സംസ്ഥാന സഹകരണ ബാങ്ക് ബില്‍ഡിങ്, ഓവര്‍ ബ്രിഡ്ജ്, ജനറല്‍ പോസ്റ്റ് ഓഫീസ്, തിരുവനന്തപുരം 695001 എന്ന വിലാസത്തില്‍ സമര്‍പ്പിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ഡിസംബര്‍ രണ്ട് വൈകിട്ട് അഞ്ച്.

No comments