തദ്ദേശതെരഞ്ഞെടുപ്പ്; കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം ജില്ലാ എക്സിക്യൂട്ടീവ് യോഗം വെള്ളരിക്കുണ്ടിൽ ചേർന്നു.
വെള്ളരിക്കുണ്ട്: ത്രിതല പഞ്ചായത്ത് തെരഞ്ഞടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൻ്റെ ഭാഗമായി കേരള കോൺഗ്രസ് (ജോസഫ് )വിഭാഗം കാസർഗോഡ് ജില്ലാ എക്സിക്യൂട്ടീവ് യോഗം ജില്ലാ പ്രസിഡണ്ട് ജേറ്റോ ജോസഫിൻ്റെ വസതിയിൽ ചേർന്നു. കാസർഗോഡ് ജില്ലയിലെ മുഴുവൻയുഡിഫ് സ്ഥാനാർഥികളുടെയും വിജയത്തിനായി പ്രവർത്തിക്കാൻ പാർട്ടി ജില്ലാ എക്സിക്യൂട്ടിവ് തിരുമാനിച്ചു. പാർട്ടി ജനറൽ സെക്രട്ടറി ജെയിംസ് മാരുർ സംസ്ഥാന നേതാക്കളായ ജോർജ് പൈനാപ്പളളിയിൽ, എബ്രാഹം തോണക്കര, ജില്ലാ വൈസ് പ്രസിഡണ്ട്മാരായ ആൻ്റണി മാളിയോക്കൻ, ജോസ് പടിഞ്ഞാറേക്കുറ്റ്, അലക്സ പുളിക്കൽ, ജനറൽസെക്രട്ടറിമാരായ ഷിജി കുമ്പിളുവേലിയിൽ, സിജി കട്ടക്കയം, സിബി മേക്കുന്നേൽ, ബേബി പന്തല്ലൂർ, മാത്യു കണിപ്പള്ളി, ടോമി കുമ്പാട്ട് ജില്ലാ ട്രഷർ കുരിച്ചാൻ പുളിക്കപടവിൽ നിയോജക മണ്ഡലം പ്രസിഡണ്ട്മാരായി ജോസ് നാഗരോലിൻ (കാഞ്ഞങ്ങാട് ), റ്റിമ്മി എലിപുലിക്കട്ടിൽ (ഉദുമ) ജോസ് കാവ്വങ്കൻ (കള്ളാർ ) തോമസ് കരമല( പനത്തടി) ടോമി ജോർജ് (കിനാനൂർ കരിന്തളം ) ജോസ് തേക്കുകാട്ടിൽ (ബളാൽ) ഫിലിപ്പ് ചാരാത്ത് (കോടോംബേളൂർ) എം.ജെ ജോർജ് മുണ്ടക്കൽ (ഈസ്റ്റ് ഏളേരി ) റിജോ ചെറുമൻ ( ചെറുവത്തുർ) യുത്ത് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് പ്രിൻസ് ജോസഫ് തുടങ്ങിയവർ സംബന്ധിച്ചു
No comments