Breaking News

വോഗ് ഇന്ത്യയുടെ വുമൺ ഓഫ് ദ ഇയര്‍ സീരീസിൽ ഇടം നേടി കേരള ആരോഗ്യമന്ത്രി കെ.കെ ശൈലജ.


 ഫാഷൻ മാഗസിനായ വോഗ് ഇന്ത്യയുടെ വുമൺ ഓഫ് ദ ഇയര്‍ സീരീസിൽ ഇടം നേടി കേരള ആരോഗ്യമന്ത്രി കെ.കെ ശൈലജ. വോഗ് ഇന്ത്യയുടെ ഏറ്റവും പുതിയ പതിപ്പില്‍ ശൈലജയുടെ എക്സ്ക്ലൂസീവ് അഭിമുഖവുമുണ്ട്. മുഖചിത്രമായും മന്ത്രി എത്തുന്നു. നിപ്പാ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ മുന്നില്‍ നിന്നു നയിച്ച വനിതാ നേതാവെന്ന നിലയിലാണ് വോഗ് ശൈലജയെ അടയാളപ്പെടുത്തുന്നത്. ബോളിവുഡ് താരം ശിൽപ ഷെട്ടി, സാമ്പത്തിക വിദഗ്ധ ഗീതാ ഗോപിനാഥ് എന്നിവരുടെയും പ്രത്യേക അഭിമുഖം ഈ ലക്കത്തെ വോഗ് ഇന്ത്യയിൽ ഉണ്ട്.

No comments