Breaking News

തനിക്കെതിരായ അപവാദ പ്രചരണം രാഷ്ട്രീയ പ്രേരിതം; പഞ്ചായത്തംഗം പി.വി രവി (ബാബു കോഹിനൂർ)


ഇക്കഴിഞ്ഞ ഏറ്റവും ശക്തമായ കാലവർഷത്തിൽ കാസറഗോഡ് ജില്ലയിലെ  കിനാനൂർ-കരിന്തളം പഞ്ചായത്തിൽപ്പെട്ട  കൂരാംകുണ്ട് പത്താം  വാർഡിലെ കുറുക്കുട്ടി പോയിൽ പ്രദേശത്തെ ചിറംകടവ് - കായിലം കോട് റോഡിന്റെ ആദ്യഭാഗത്തുള്ള കുത്തനെയുള്ള വളവിൽ ചില ഭാഗങ്ങൾ പൊട്ടിപ്പൊളിഞ്ഞിരുന്നു.  ഗ്രാമ പഞ്ചായത്ത് അംഗം എന്ന നിലയിൽ അടിയന്തരമായി വികസന സ്റ്റാൻഡിങ്  ചെയർപേഴ്സൺ, അസിസ്റ്റന്റ് എൻജിനീയർ അടക്കമുള്ള ഉദ്യോഗസ്ഥരെ അറിയിക്കുകയും അവർ നാട്ടുകാരുടെ സാന്നിധ്യത്തിൽ റോഡിന്റെ അവസ്ഥ കാണുകയും തുടർന്ന് തകർന്ന ഓടക്കും റീടാറിങ്  പ്രവർത്തിക്കും ആയി 12 ലക്ഷംരൂപ നീക്കിവെക്കുകയും ഉണ്ടായി. 

കാസർഗോഡ് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ച റോഡിന്റെ റീടാറിംഗ് തുടങ്ങാനിരിക്കെ പൊട്ടിപ്പൊളിഞ്ഞ റോഡിന്റെ ഏതാനും ഭാഗങ്ങൾ ഫേസ്ബുക്കിലിട്ട്,  അവസരത്തിനൊത്ത് പ്രവർത്തിച്ചു ആവശ്യമായ ഫണ്ട് ലഭ്യമാക്കിയ ഗ്രാമപഞ്ചായത്തെ അംഗത്തെ പുലഭ്യം പറഞ്ഞ ബഷീറിന്റെ വീഡിയോ കാര്യങ്ങൾ മനസ്സിലാക്കാതെയാണെന്ന് ബാബു കോഹിനൂർ എന്ന പി.വി രവി പറയുന്നു.

പഞ്ചായത്ത് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ബഷീറിന്റെ ഫേസ്ബുക്കിലൂടെയുള്ള ഈ അഭ്യാസം രാഷ്ട്രീയപ്രേരിതമാണെന്നും പി.വി രവി പറഞ്ഞു.

       പ്രസ്തുത റോഡിന്റെ പ്ലാച്ചിക്കര ഫോറസ്റ്റ് അതിർത്തിയോടു ചേർന്നുള്ള ഭാഗം  തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 150 മീറ്ററോളം കോൺക്രീറ്റ് ചെയ്തത് കഴിഞ്ഞവർഷമാണ്. 2015 -16  വർഷത്തിൽ റീടാറിങ് ചെയ്ത റോഡാണ് ചിറംകടവ്- കായിലംകോട് റോഡ്. കാലാ വർഷത്തിൽ തകർന്ന റോഡിന്റെ റിപ്പയറിംഗ് പ്രവർത്തി സമയബന്ധിതമായി ഇടപെട്ട് പ്രവർത്തി തുടങ്ങാൻ സാഹചര്യം ഒരുക്കിയിട്ടുണ്ട്. കൂടാതെ കുറുക്കുട്ടിപൊയിൽ പ്രദേശത്തെ ഭീമനടി, - കുറുക്കുട്ടിപോയിൽ റോഡ് സോൾ ചെയ്യുന്നതിന് ടെൻഡർ നടപടി പൂർത്തിയായിക്കഴിഞ്ഞെന്നും പി.വി രവി പറഞ്ഞു. തനിക്കെതിരെ സമൂഹമാധ്യമങ്ങൾ വഴി നടത്തിയ വ്യക്തിഹത്യക്ക് ബഷീറിനെതിരെ ചിറ്റാരിക്കാൽ പോലീസിൽ പരാതി നൽകിയെന്നും പഞ്ചായത്തംഗം പറഞ്ഞു.

No comments