പുതിയ ഗാർഹിക വൈദ്യുതി കണക്ഷൻ: KSEB നടപടികൾ ലഘൂകരിച്ചു
തിരുവനന്തപുരം: പുതിയ സർവീസ് കണക്ഷൻ നടപടി ക്രമങ്ങൾ ഏകീകരിക്കുന്നതിനും നടപടി ക്രമങ്ങൾ ലഘൂകരിക്കുന്നതിലേക്കുമായി കെ. എസ്. ഇ. ബി ലിമിറ്റഡ് 2018 നവംബര്‍ 2ന് പുറത്തിറക്കിയ സുപ്രധാന ഉത്തരവ് പ്രകാരം ഗാർഹിക ഉപയോഗത്തിന് വൈദ്യുതി കണക്ഷൻ എടുക്കുന്നതിന് അപേക്ഷയോടൊപ്പം നൽകുന്ന ഐ.ഡി പ്രൂഫിലേയും വൈദ്യുതി കണക്ഷൻ എടുക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെയും അഡ്രസ്സ് ഒന്നാണെങ്കിൽ, സ്ഥലത്തിനുമേലുള്ള നിയമപരമായ അവകാശം തെളിയിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന രേഖകളിൽ ഏതെങ്കിലും ഒന്ന് ഉപയോഗിക്കാം.
തദ്ദേശ സ്വയംഭരണ സ്ഥാപനം നൽകിയ റെസിഡൻഷ്യൽ സർട്ടിഫിക്കറ്റ് or
ഇലക്ടറൽ ഐഡി കാർഡ് or
ഇന്ത്യൻ പാസ്പോർട്ട് or
ആധാർ കാർഡ് or
റേഷൻ കാർഡ് or
ഗവൺമെന്റ് ഏജൻസി നൽകുന്ന ഫോട്ടോ ഐഡന്റിറ്റി കാർഡ് or
ഗവൺമെന്റ് കമ്പനി / ഏജൻസി നൽകിയ ഏറ്റവും പുതിയ വെള്ളം / ഗ്യാസ് / ടെലിഫോൺ ബില്ലുകൾ or ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
No comments