മലയോരത്ത് തിരഞ്ഞടുപ്പ് രംഗം ചൂട് പിടിക്കുന്നു. ബളാൽ മണ്ഡലം കമ്മറ്റി നടത്തിയ വാഹന പ്രചാരണ ജാഥ സമാപിച്ചു
വെള്ളരിക്കുണ്ട് :മലയോരത്ത് ത്രിതല പഞ്ചായത്ത് രംഗം ചൂട് പിടിക്കുന്നു.. ഐക്യ ജനാധിപത്യ മുന്നണി ബളാൽ മണ്ഡലം കമ്മറ്റിനടത്തിയ വാഹന പ്രചരണജാഥ യുടെ സമാപനം ആവേശമായി..
ഞായറാഴ്ച രാവിലെ ബളാൽ പഞ്ചായത്തിലെ വാഴ തട്ടിൽ നിന്നും ആരംഭിച്ച വാഹന പ്രചാരണ രാഷ്ട്രീയ വിശദീകരണ ജാഥ കെ. പി. സി. സി. ജനറൽ സെക്രട്ടറി കെ. പി. കുഞ്ഞികണ്ണൻ ഉൽഘാടനം ചെയ്തു.
മുസ്ലിം ലീഗ് ബളാൽ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ കാസിം അധ്യക്ഷത വഹിച്ചു. കർഷക കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി രാജു കട്ടക്കയം കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് എം. പി. ജോസഫ്. ഡി. സി. സി. ജനറൽ സെക്രട്ടറി ഹരീഷ് പി. നായർ. ജോമോൻ ജോസ്. ഷോബി ജോസഫ്. വിനോജ് മാത്യു. തുടങ്ങിയവർ പ്രസംഗിച്ചു..
മുട്ടോൻ കടവ് ചെരുമ്പക്കോട്. കൂളിമട. കൊന്നക്കാട്. മൈക്കയം. വള്ളിക്കടവ്. ചുള്ളി. കാര്യോട്ട് ചാൽ.മരുതോം. പുല്ലോടി. കക്കുഴി മുക്ക്. പടയങ്കല്ല്. വലിയ പുഞ്ച. ചെത്തി പുഴ തട്ട് എന്നിവിടങ്ങളിലെ കോർണർ യോഗങ്ങൾ ക്ക്ശേഷം വൈകിട്ട് മാലോം ടൗണിൽ സമാപിച്ചു.
സമാപന സമ്മേളനം രാജ് മോഹൻ ഉണ്ണിത്താൻ എം. പി. ഉൽഘാടനം ചെയ്തു.മാലോത്ത് ഐക്യ ജനാധിപത്യ മുന്നണിയുടെ തിരഞ്ഞടുപ്പ് കമ്മറ്റി ഓഫീസും രാജ് മോഹൻ ഉണ്ണിത്താൻ എം. പി. ഉൽഘാടനം ചെയ്തു.
No comments