Breaking News

തദ്ദേശ തെരഞ്ഞെടുപ്പ്; സെക്ടറൽ ഓഫീസർമാർക്കുള്ള പരിശീലനം നാളെ


ദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഭാഗമായി സെക്ടറൽ ഓഫീസർമാർക്കുള്ള പരിശീലനം നാളെ  രാവിലെ 10 മുതൽ ഒരു മണി വരെയും ഉച്ചക്ക് രണ്ടു മുതൽ അഞ്ചു മണി വരെയും കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ കോവിഡ് പ്രോട്ടോക്കോൾ , പോൾ മാനേജർ ആപ്പ് , ഇവിഎം സെറ്റിങ് എന്നിവയിലാണ് പരിശീലനമെന്ന് ട്രയിനിങ് നോഡൽ ഓഫീസർ കെ.ബാലകൃഷ്ണൻ അറിയിച്ചു

പ്രിസൈഡിങ് ഓഫീസർമാർക്കും ഫസ്റ്റ് പോളിങ് ഓഫീസർമാർക്കുമുള്ള പരിശീലനം ഡിസംബർ ഒന്നിന് ആരംഭിക്കും. ഒന്നിന് രാവിലെ 10 മുതൽ ഒരു മണി വരേയും ഉച്ചയ്ക്ക് 2 മുതൽ 5 വരേയും മഞ്ചേശ്വരം ബ്ലോക്കുപഞ്ചായത്തിന്റെ കീഴിലുള്ള ഗ്രാമപഞ്ചായത്തുകളിൽ ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർക്ക് ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ കുമ്പളയിലും കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഗ്രാമപഞ്ചായത്തുകളിലെ ഉദ്യോഗസ്ഥർക്ക് ബോവിക്കാനം ബി എ ആർ എച്ച് എസ് എസിലും പരപ്പ ബ്ലോക്കിനു കീഴിലുള്ള ഗ്രാമ പഞ്ചായത്തുകളിൽ ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർക്ക് പരപ്പ ജി എച്ച് എസ് എസിലും ഡിസംബർ 1, 2 തീയതികളിൽ പരിശീലനം നൽകും.

No comments