വയനാട്ടിൽ കൊല്ലപ്പെട്ട മാവോയിസ്റ്റിന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും
വയനാട് പടിഞ്ഞാറയിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് പ്രവർത്തകൻ വേൽമുരുഖന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. ഏറ്റുമുട്ടലിനിടെ ഓടി രക്ഷപ്പെട്ട അഞ്ച് മാവോയിസ്റ്റുകൾക്കായുളള തിരച്ചിൽ ബാണാസുര വനത്തിൽ തണ്ടർബോൾട്ടിന്റെ കൂടുതൽ സേന എത്തി നടത്തുന്നുണ്ട്.
ഇന്നലെ രാത്രിയാണ് പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട വേൽമുരുഖന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിലെത്തിച്ചത്. മൃതദേഹം ആവശ്യപ്പെട്ട് ഇതുവരെ ബന്ധുക്കളാരും ബന്ധപ്പെട്ടിട്ടില്ല. ഏറ്റുമുട്ടലിനിടെ ഓടി രക്ഷപ്പെട്ട വേൽമുരുഖനൊപ്പം ഉണ്ടായിരുന്ന അഞ്ച് പേർക്കായി തണ്ടർബോൾട്ട് വനത്തിൽ കാര്യമായ തിരച്ചിൽ നടത്തുന്നുണ്ട്. ഇതിൽ ഒരാൾക്ക് ഏറ്റുമുട്ടലിൽ പരുക്കേറ്റതായും വിവരമുണ്ട്. തണ്ടർബോൾട്ടിലെ വിവിധ സംഘങ്ങൾ വ്യത്യസ്ത മേഖലകൾ കേന്ദ്രീകരിച്ചാണ് തിരച്ചിൽ നടത്തുന്നത്.
No comments