Breaking News

കരിവേടകത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവം; അറസ്റ്റിലായ ഭർത്താവ് ജോസ് പാറേത്തട്ടിൽ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു


 പടുപ്പ് കരിവേടകത്തെ ജിനോ ജോസ് എന്ന യുവതി വിഷം അകത്തു ചെന്ന് മരിച്ച സംഭവത്തിൽ ഭർത്താവും കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റും കുറ്റിക്കോൽ പഞ്ചായത്തംഗവുമായ ജോസ് പാറത്തട്ടേലിനെ കോടതി 14 ദിവസത്തേക്ക് റീമാൻഡ് ചെയ്തു.
ജിനോ ജോസിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും കനത്ത മാനസ്സിക പീഡനംമൂലമാണ് ആത്മഹത്യ ചെയ്തതെന്നുംആരോപിച്ച് ജിനോയുടെ സഹോദരൻ ബേഡകം പോലീസിൽ നല്കിയ പരാതിയിന്മേൽ ജാമ്യമില്ല വകുപ്പ് പ്രകാരം ജോസ് പാറത്തട്ടേലിനും അമ്മ മേരിക്കും എതിരെ കേസെടുത്തിരുന്നു. ഇന്ന് രാവിലെ 12 മണിയോടെയാണ് ബേഡകം പോലീസ് ജോസിനെ അറസ്റ്റ് ചെയ്യുന്നത്. പിന്നീട് കോടതിയിൽ ഹാജരാക്കുകയും കോടതി 14 ദിവസത്തേക്ക് റിമാന്ഡിലാക്കുകയും ചെയ്തു.

No comments