Breaking News

കാഞ്ഞങ്ങാട്ട്‌ ചന്ദന മുട്ടികൾ പിടികൂടി


 കാഞ്ഞങ്ങാട്: ഇഖ്ബാൽ നഗറിലെ ഐശ്വര്യ ക്വാർട്ടേഴ്സിൽ ഫോറസ്റ്റ്‌ ഉദ്യൊഗസ്ഥർ നടത്തിയ റെയ്‌ഡിൽ അഞ്ച്‌ കിലോ ചന്ദന മുട്ടികൾ പിടികൂടി. മുളിയാർ സ്വദേശി ആലൂർ തായത്ത് അബൂബക്കർ താമസിക്കുന്ന ക്വാർട്ടേഴ്സാണിത്‌. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കാഞ്ഞങ്ങാട് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ കെ അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയതിലാണ് ഇഖ്‌ബാൽ റോഡിലെ ഐശ്വര്യ ക്വാർട്ടേഴ്സിൽ ഒളിപ്പിച്ചുവെച്ച ചെത്തിമിനുക്കിയ ചന്ദനമുട്ടികൾ പിടികൂടിയത്. ഇവിടെ സ്ഥിരമായി ചന്ദനം വാങ്ങുന്നതായും വിൽക്കുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. പ്രതി ഒളിവിവിലാണ്. ഊർജിതമായ അന്വേഷണം നടത്തുന്നുണ്ടെന്നും പ്രതിയെ ഉടൻ പിടികൂടുമെന്നും സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരായ സെക്‌ഷൻ ഫോറെസ്റ്റ് ഓഫീസർ വിനോദ്കുമാർ, ഷിഹാബുദീൻ, വിശാഖ്, ഗിരീഷ്, ജിതിൻ അനശ്വര തുടങ്ങിയവർ പങ്കടുത്തു

No comments