Breaking News

പനത്തടി ജനശ്രീസഭ രണ്ടാം തവണയും ജില്ലയിലെ മികച്ച മണ്ഡലം സഭയ്ക്കുള്ള പുരസ്കാരം നേടി


കാഞ്ഞങ്ങാട്: ജില്ലയിലെ മികച്ച മണ്ഡലം സഭയ്ക്കുള്ള പുരസ്കാരം തുടർച്ചയായ രണ്ടാം തവണയും പനത്തടി മണ്ഡലം സഭ നേടി. ബോവിക്കാനം സൗപർണ്ണിക ഓഡിറ്റോറിയത്തിൽ നടന്ന ജില്ലാ ക്യാമ്പിൽ  വെച്ച് ജനശ്രീ സുസ്ഥിര വികസന മിഷൻ കേന്ദ്ര കമ്മിറ്റി ചെയർമാൻ എം.എം ഹസനിൽ നിന്നും മണ്ഡലം ചെയർമാൻ രാജീവ് തോമസ്, സെക്രട്ടറി വിനോദ് കുമാർ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി. കഴിഞ്ഞ ഒരു വർഷക്കാലയളവിൽ നടത്തിയ പ്രവർത്തനങ്ങളുടെയും പ്രത്യേകിച്ച്   കോവിഡ്- 19 ന്റെ  പശ്ചാത്തലത്തിൽ നടത്തിയ സാമുഹ്യ ക്ഷേമ - ജീവകാരുണ്യ പ്രവർത്തനങ്ങളെയും മുൻനിർത്തിയാണ് പുരസ്കാരം.

No comments