Breaking News

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കിസാൻകോൺഗ്രസ് മണ്ഡലം കമ്മറ്റി കള്ളാറിൽ ധർണ്ണസമരം നടത്തി


കള്ളാർ: കുടിശ്ശികയായ പ്രളയ ദുരിതാശ്വാസം അടിയന്തിരമായി കർഷകർക്ക് നൽകുക, കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കുക, കർഷക പെൻഷൻ പത്തായിരം രൂപ യാക്കുക, കർഷകർക്ക് വിലയും വിപണിയും ഉപ്പാക്കുക, വന്യമൃഗശല്യം ശാശ്വതമായി പരിഹരിക്കുന്നതിനും നഷ്ടപരിഹാരത്തുക വർദ്ധിപ്പിക്കുന്നതിനും നടപടി സ്വികരിക്കുക, റബ്ബറിന് 200 രുപ തറവില നിശ്ചയിക്കുക എന്നി ങ്ങനെവിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഓൾ ഇന്ത്യൻ കിസാൻ കോൺഗ്രസ് കള്ളാർ മണ്ഡലം കമ്മറ്റി കളളാർ ടൗണിൽ നടത്തിയ ധർണ്ണ സമരം ഓൺഇന്ത്യൻ കിസാൻ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം കുഞ്ഞമ്പു നായർ ഉദ്ഘാടനം ചെയ്തു. കിസാൻ കോൺഗ്രസ് കള്ളാർമണ്ഡലം പ്രസിഡൻറ് സുരേഷ് പിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. ബാബു കദളിമറ്റം, എം കെ മാധവൻ നായർ, പി എൻ ഗംഗാധരൻ, എബ്രാഹം കടുതോടി,സിജോ ടി ചാമക്കാല, എൻ എം കുഞ്ഞമ്പു, ഒ ടി ചാക്കോ, ഗിരിഷ് നിലിമല, മാത്യു കൂനംമക്കിൽ, വിനോദ് മുണ്ടമാണി എന്നിവർ പ്രസംഗിച്ചു. 

No comments