അതിരുമാവിൽ മൊബൈൽ ടവർ സ്ഥാപിച്ചു; ഇനി അതിരില്ലാതെ വിളിക്കാം
കൊന്നക്കാട്: മൊബൈൽ നെറ്റ് വർക്ക് കവറേജ് ഇല്ലാതിരുന്ന അതിരുമാവിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങൾ പുതിയ മൊബൈൽ ടവറിന്റെ ഉത്ഘാടനം ആഘോഷമാക്കി മാറ്റി. ഫാദർ ആന്റണി വെട്ടിയാനിക്കൽ കേക്ക് മുറിച്ചു ടവർ ഉത്ഘാടനം ചെയ്തു. ഷാജി തൈലംമാനാൽ സ്വാഗതം ആശംസിച്ചു. പാസ്റ്റർ രാഗേഷ് കുമാർ അധ്യക്ഷത വഹിച്ചു. ജോസ് തയ്യിൽ, വിൽസൺ തെക്കേൽ,നൗഷാദ്, കെസിയ രാഗേഷ്, ജോൺസൺ ചിറപ്പുറം പ്രസംഗിച്ചു. മധുരപലഹാര വിതരണവും നടത്തി.
No comments