Breaking News

മുണ്ടത്തടം ക്വാറിക്കെതിരെ കോൺഗ്രസ്സ് പദയാത്ര


പരപ്പ: മുണ്ടത്തടം കരിങ്കൽ ക്വാറി അടച്ചു പൂട്ടുക എന്നാവിശ്യപെട്ടുകൊണ്ട്  പരപ്പ ടൗൺ കോൺഗ്രസ്സ് കമ്മറ്റിയും വാർഡ് കോൺഗ്രസ്സ് കമ്മറ്റിയും പദയാത്രകൾ സംഘടിപ്പിച്ചു. മുണ്ടത്തടം സമരപ്പന്തലിൽ വെച്ച് മണ്ഡലം കോൺഗ്രസ്‌  പ്രസിഡണ്ട് ഉമേശൻ ബേളൂർ ഉത്ഘാടനം ചെയ്തു .വൈകുന്നേരം പരപ്പയിൽ വെച്ച് നടന്ന സമാപന യോഗം കെ .പി .സി .സി .സെക്രട്ടറി ബാലകൃഷ്ണൻ പെരിയ ഉത്ഘാടനം ചെയ്തു. ബ്ലോക്ക് കോൺ.സെക്രട്ടറി കെ.പി. ബാലകൃഷ്ണൻ ആധ്യക്ഷം വഹിച്ചു.ഡി.സി.സി.മെമ്പർ സി.വി.ഭാവനൻ, മണ്ഡലം വൈസ് പ്രസിഡന്റ്  വി.കൃഷ്ണൻ, പ്രവാസി കോൺ. മണ്ഡലം പ്രസിഡന്റ്  ബാലഗോപാലൻ.പി,സി.ജെ.തോമസ്സ്, കുഞ്ഞികൃഷ്ണൻ കെ ,കെ.ഗോപാലൻ നായർ സിജോ പി ജോസഫ് പ്രസംഗിച്ചു.

No comments