Breaking News

രാജധാനി, കേരള, മംഗള, എക്സ്പ്രസുകൾക്ക് സമയ മാറ്റം; പുതിയ ടൈംടേബിൾ അറിയാം



തിരുവനന്തപുരം: സംസ്ഥാനത്ത് ഓടുന്ന മൂന്നു ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം. പുതിയ ടൈം ടേബിൾ ഇന്നും നാളെയുമായി നിലവിൽ വരും രാജധാനി, കേരള, മംഗള, എക്സ്പ്രസ് ട്രെയിനുകളുടെ സമയമാണ് മാറുന്നത്. രാവിലെ 11.25-ന് നിസാമുദ്ദീനില്‍നിന്ന് പുറപ്പെടുന്ന രാജധാനി 29 മുതല്‍ രാവിലെ 6.16-നാണ് പുറപ്പെടുക. രണ്ടാംദിവസം രാത്രി 11.45-ന് തിരുവനന്തപുരത്തെത്തും. നിലവില്‍ മൂന്നാംദിവസം പുലര്‍ച്ചെ 5.25-നാണ് എത്തുന്നത്. സമയം നേരത്തേ ആക്കിയത് തെക്കൻ കേരളത്തിലെ യാത്രക്കാര്‍ക്ക് ഗുണകരമാകും.

രാജധാനിയെ കൂടാതെ ന്യൂഡല്‍ഹി-തിരുവനന്തപുരം കേരള എക്സ്പ്രസിന്റെയും നിസാമുദ്ദീന്‍-എറണാകുളം മംഗള എക്സ്പ്രസിന്റെയും പുതിയ സമയം തിങ്കളാഴ്ച നിലവില്‍വരും. ഇക്കാര്യം റെയില്‍വേ നേരത്തേതന്നെ അറിയിച്ചിരുന്നു. ഇനി മുതല്‍ ഡല്‍ഹിയില്‍നിന്ന് കേരളത്തിലേക്കുള്ള മംഗളയ്ക്ക് കാഞ്ഞങ്ങാട്, നീലേശ്വരം, പഴയങ്ങാടി, വടകര, കൊയിലാണ്ടി, ഫറോക്ക്, പരപ്പനങ്ങാടി, കുറ്റിപ്പുറം എന്നീ സ്റ്റോപ്പുകള്‍ ഉണ്ടാവില്ല. എന്നാല്‍ ഡല്‍ഹിയിലേക്കുള്ള മംഗളയ്ക്ക് ഈ സ്റ്റോപ്പുകള്‍ പഴയതുപോലെ തുടരും.
രാജധാനി എക്സ്പ്രസ്

രാജധാനി എക്സ്പ്രസ് നിസാമുദ്ദീന്‍ വിവിധ സ്റ്റേഷനുകളില്‍ എത്തുന്ന സമയം:


കോട്ട-10.45

വഡോദര-5.26

വസായ്‌റോഡ്-രാത്രി 9.55

പന്‍വേല്‍-11.05

രത്നഗിരി-3.05

മഡ്ഗാവ്-രാവിലെ 7.05

കാര്‍വാര്‍-8.20

ഉഡുപ്പി-10.40

മംഗളൂരു ജങ്ഷന്‍-12

കാസര്‍കോട്-12.49

കണ്ണൂര്‍-1.57

കോഴിക്കോട്-3.17

ഷൊറണൂര്‍-5.00

തൃശ്ശൂര്‍-5.53

എറണാകുളം ജങ്ഷന്‍-7.30

ആലപ്പുഴ-8.43

കൊല്ലം-10.08

തിരുവനന്തപുരം-11.45


കേരളാ എക്സ്പ്രസ്


രാവിലെ 11.20-ന് പകരം രാത്രി 8.10ന് ന്യൂഡല്‍ഹിയില്‍നിന്ന് പുറപ്പെട്ട് രണ്ടാംദിവസം രാത്രി 10.10-ന് തിരുവനന്തപുരത്തെത്തും.

മൂന്നാംദിവസം ഉച്ചയ്ക്ക് 12.27-ന് കോയമ്പത്തൂര്‍

പാലക്കാട്-1.52

ഒറ്റപ്പാലം-2.19

തൃശ്ശൂര്‍-3.32

ആലുവ-4.30

എറണാകുളം ടൗണ്‍-4.55

വൈക്കം റോഡ്-5.42

കോട്ടയം-6.17

ചങ്ങനാശ്ശേരി-6.44

തിരുവല്ല-6.54

ചെങ്ങന്നൂര്‍-7.05

മാവേലിക്കര-7.19

കായംകുളം-7.38

കൊല്ലം-8.22

വര്‍ക്കല-8.47

തിരുവനന്തപുരം പേട്ട-9.19

തിരുവനന്തപുരം സെന്‍ട്രല്‍-10.10


മംഗളാ എക്സ്പ്രസ്


രാവിലെ 5.40-ന് നിസാമുദ്ദീനില്‍നിന്ന് പുറപ്പെട്ട് മൂന്നാംദിവസം രാവിലെ ഏഴരയ്ക്ക് എറണാകുളത്തെത്തും. പ്രധാന സ്റ്റോപ്പുകള്‍: രണ്ടാംദിവസം രാത്രി 10.40-ന് മംഗാലാപുരം. കാസര്‍കോട്-11.28, പയ്യന്നൂര്‍-12.03, കണ്ണൂര്‍-12.37, തലശ്ശേരി-12.58, കോഴിക്കോട്-2.02, തിരൂര്‍-2.38, പട്ടാമ്പി-3.09, ഷൊറണൂര്‍-3.50, തൃശ്ശൂര്‍-5.08, ആലുവ-6.08, എറണാകുളം-7.30.

No comments