ന്യൂസിലന്‍ഡ് മന്ത്രിസഭയില്‍ മലയാളി യുവതിയും
വെല്ലിംഗ്ടണ്‍ | ന്യൂസിലന്‍ഡില്‍ ജെസീന്താ അര്‍ഡേണിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ മലയാളി യുവതിയും. എറണാകുളം പറവൂര്‍ സ്വദേശിയായ പ്രിയങ്ക രാധാകൃഷ്ണനാണ് മന്ത്രിയായത്. ന്യൂഡിലന്‍ഡില്‍ മന്ത്രിയാകുന്ന ആദ്യ ഇന്ത്യക്കാരിയാണ് ഇവര്‍. സാമൂഹികം, യുവജനക്ഷേമം, സന്നദ്ധ മേഖല എന്നീ വകുപ്പുകളാണ് പ്രിയങ്കക്ക് നല്‍കിയിട്ടുള്ളത്. ഇത് രണ്ടാം തവണയാണ് പ്രിയങ്ക ന്യൂസിലന്‍ഡ് പാര്‍ലിമെന്റില്‍ അംഗമാകുന്നത്.
പറവൂര്‍ മാടവനപ്പറമ്പ് രാമന്‍ രാധാകൃഷ്ണന്‍-ഉഷ ദമ്പതികളുടെ മകളാണ് പ്രിയങ്ക. ക്രൈസ്റ്റ് ചര്‍ച്ച്് സ്വദേശിയും ഐ ടി ജീവനക്കാരനുമായ റിച്ചാര്‍ഡ്‌സണാണ് ഭര്‍ത്താവ്. ന്യൂസിലന്‍ഡില്‍ 14 വര്‍ഷമായി ലേബര്‍ പാര്‍ട്ടി പ്രവര്‍ത്തകയായി പ്രവര്‍ത്തിച്ചുവരികയാണ് പ്രിയങ്ക.
No comments