കൊവിഡ് രോഗി ആശുപത്രിയില്‍ തൂങ്ങിമരിച്ച നിലയില്‍
കൊവിഡ് രോഗിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ മുതുവറ സ്വദേശി ശ്രീനിവാസന്‍ (58) ആണ് മരിച്ചത്. ആശുപത്രിയിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.
മറ്റ് അസുഖങ്ങള്‍ ബാധിച്ച് സ്വകാര്യശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇയാളെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം 28നാണ് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.
No comments