ഗ്രാന്മ പ്രവർത്തകർ കൈകോർത്തു ചുള്ളിക്കര-കൊട്ടോടി റോഡിലെ കാഴ്ച മറയ്ക്കുന്ന കാടുകൾ വെട്ടിമാറ്റി
ചുള്ളിക്കര: ദിനം പ്രതി നൂറുകണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന ചുള്ളിക്കര - കൊട്ടോടി റോഡിൽ അപകടകരമായ നിലയിൽ കാഴ്ച മറയ്ക്കുന്ന കാടുകൾ വെട്ടി മാറ്റി ചുള്ളിക്കരയിലെ ഗ്രാന്മ പ്രവർത്തകർ. ചുള്ളിക്കരമുതൽ പയ്യച്ചേരി വരെ രണ്ട് കിലോമീറ്ററോളം ദൂരത്തിലാണ് റോഡിനിരുവശത്തേയും കാടുകളാണ് പ്രവർത്തകർ വൃത്തിയാക്കിയത്. ഗ്രാന്മ സെക്രട്ടറി ശ്രീകുമാർ ചുള്ളിക്കര ,പ്രസിഡൻ്റ് സജിത്ത് ലൂക്കോസ് എന്നിവർ നേതൃത്വം നൽകി.
No comments