Breaking News

വനിതാ ശിശു വികസന വകുപ്പ്, മഹിളാ ശക്തികേന്ദ്ര, നെഹ്റു കോളേജ് എൻ.എസ്.എസ് യൂണിറ്റ് സംയുക്താഭിമുഖ്യത്തിൽ സ്ത്രീധന വിരുദ്ധദിന ഭാഗമായി ഓൺലൈൻ ക്ലാസ് സംഘടിപ്പിച്ചു


കാസർകോട്:  വനിതാ ശിശു വികസന വകുപ്പ്, ജില്ലാ വനിതാ ശിശു വികസന ഓഫീസ് , മഹിളാ ശക്തികേന്ദ്ര കാസറഗോഡ്, കാഞ്ഞങ്ങാട് നെഹ്റു കോളേജ് എൻ എസ് എസ് യൂണിറ്റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നവംബർ 26 സ്ത്രീധന വിരുദ്ധ ദിനത്തിൻ്റെ ഭാഗമായി സ്ത്രീധന നിരോധന നിയമം_1961, ഗാർഹിക അതിക്രമങ്ങളിൽ നിന്നും വനിതകളെ സംരക്ഷിക്കുന്ന നിയമം_2005 എന്നീ വിഷയങ്ങളിൽ ഓൺലൈൻ ക്ലാസ്സ് സംഘടിപ്പിച്ചു. വനിതാ ശിശു വികസന ഓഫീസർ കവിതാ റാണി രഞ്ജിത്ത് സ്വാഗതം പറഞ്ഞു. നെഹ്റു കോളേജ് എൻ എസ് എസ് ഓഫീസർ വിജയകുമാർ വി അധ്യക്ഷത വഹിച്ചു. DLSA സെക്രട്ടറിയും ജഡ്ജ്ജും ആയ ശുഹൈബ് പരിപാടി ഉദ്ഘാടനം ചെയ്തു. ചൈൽഡ് റൈറ്റ്സ് കമ്മിഷൻ അംഗമായിരുന്ന adv ശ്രീല മേനോൻ ക്ലാസ് കൈകാര്യം ചെയ്തു. സ്ത്രീ ധന നിരോധനം, ലിംഗ സമത്വത്തിൻ്റെ പ്രാധാന്യം, സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങൾ, സ്ത്രീകൾക്ക് ലഭ്യമായ നിയമ സംരക്ഷണം എന്നിവയെക്കുറിച്ച് ക്ലാസ്സ് എടുത്തു. നെഹ്റു കോളജ് എൻ എസ് എസ് പ്രോഗ്രാം ഓഫിസർ ശ്രീ ബിജു എൻ സി, എൻ എസ് എസ് വളണ്ടിയർ ഹരിത കെ എന്നിവർ പരിപാടിയിൽ ആശംസ അർപ്പിച്ചു സംസാരിച്ചു. വനിതാ ശിശു വികസന ഓഫീസ് സീനിയർ ക്ലർക്ക് സലീൻ രാജ് നന്ദി പറഞ്ഞു.

No comments