Breaking News

ഓൺലൈനായി വ്യാജ ജോലി വാഗ്ദാനം നൽകി തട്ടിപ്പു നടത്തുന്ന സംഭവങ്ങൾക്കെതിരെ മുന്നറിയിപ്പുമായി കേരളപോലീസ്




ഓൺലൈനായി വ്യാജ ജോലി വാഗ്ദാനം നൽകി തട്ടിപ്പു നടത്തുന്ന സംഭവങ്ങൾ ഏറിവരികയാണ്.

ഇത്തരം വ്യാജ ജോബ് ഓഫറുകൾ ഒരു പരിധിവരെ നമുക്ക് തിരിച്ചറിയാം.




🔎 മിക്കവാറും വ്യാജ ജോലി ഓഫർ ചെയ്യുന്നവർ ഇരകളെ സമീപിക്കുന്നത് ഫോൺ വഴിയോ ഇമെയിൽ മുഖേനയോ ആകും.




🔎 പ്രമുഖ കമ്പനികളുടെ വ്യാജ ലെറ്റർഹെഡിലാകും ഓഫർ വരുക.




🔎 പ്രമുഖ ഓൺലൈൻ ജോബ് പോർട്ടലുകൾ വഴി നിങ്ങളുടെ resume കണ്ടിട്ടാണ് അവർ സമീപിക്കുന്നതെന്ന് അവകാശപ്പെടും.




🔎 പ്രസ്തുത resume പ്രകാരം നിങ്ങൾക്ക് ഒരു ഉഗ്രൻ ജോലി ഓഫർ ചെയ്യുകയും അതിന് മുന്നോടിയായി ഇന്റർവ്യൂ ചെയ്യണം എന്നുമാണ് അടുത്ത ഘട്ടം.




🔎 സാധാരണനിലയിൽ ഉള്ളതിനേക്കാളും കൂടുതൽ തുക ശമ്പളമായി അവർ ഓഫർ ചെയ്യും.




🔎 പ്രൊഫെഷണൽ കമ്പനിക്കാർ അവരുടെ വെബ്‌സൈറ്റ് വഴിയും മറ്റും കൃത്യമായ രീതിയിൽ ജോബ് ഓഫർ ലെറ്റർ അയക്കുമ്പോൾ തട്ടിപ്പുകാർ ഏതെങ്കിലും ജനറൽ മെയിൽ അക്കൗണ്ട് വഴി ആയിരിക്കും ജോബ് ഓഫർ ലെറ്ററുകൾ അയക്കുക.




🔎 ഇത്തരം ഓഫർ ലെറ്ററുകളുടെ ഘടനയും പ്രൊഫെഷണൽ ആയിരിക്കില്ല. നിറയെ സ്പെല്ലിംഗ് / ഗ്രാമർ / Punctuation മിസ്റ്റേക്കുകളും ഓഫ്ഫർ ലെറ്ററിൽ കാണുന്നതാണ്. ഇതിൽ നിന്നുതന്നെ വ്യാജന്മാരെ തിരിച്ചറിയാൻ സാധിക്കും.




🔎 സ്കൈപ്പ് തുടങ്ങിയ വീഡിയോ പ്ലാറ്റഫോം വഴി ഓൺലൈൻ ഇന്റർവ്യൂ നടത്തുകയാണ് ഇവരുടെ മറ്റൊരു രീതി. ലളിതമായി പേരിനൊരു ഇന്റർവ്യൂ നടത്തിയ ശേഷം ഒറ്റയടിക്ക് തന്നെ ജോലി ഉറപ്പ് നൽകുന്നു.




🔎 ഇവർ അയച്ചുതരുന്ന മെയിലിൽ കമ്പനിയുടെ വിവരങ്ങളോ ഫോൺ നമ്പറോ തുടങ്ങിയവ contact details ഉണ്ടാവാറില്ല. കമ്പനിയുടെ സെർവർ ഡൌൺ ആണെന്നോ spam കാരണം സെർവർ തകരാറിൽ ആണെന്നോ കമ്പനി തങ്ങളുടെ ഇമെയിൽ സിസ്റ്റം റെഡിയാക്കി വരുന്നതേ ഉള്ളൂ എന്നൊക്കെയുള്ള മുടന്തൻ ന്യായങ്ങളാകും അന്വേഷിക്കുമ്പോൾ മറുപടി തരുക.




🔎 പ്രധാനമായും വർക്ക് ഫ്രം ഹോം ഓഫറുകളും ഏറ്റവും കുറഞ്ഞ മണിക്കൂറുകൾ മാത്രമുള്ള ജോലികളുമാണ് ഓഫർ ചെയ്യുന്നത്. അതും ശ്രദ്ധിക്കുക.




🔎 ഇത്തരം തട്ടിപ്പ് കമ്പനികളുടെ വിശദാംശങ്ങൾ ഗൂഗിളിലോ മറ്റോ സെർച്ച് ചെയ്യുമ്പോൾ തന്നെ നമുക്ക് ഏകദേശം സത്യാവസ്ഥ ലഭ്യമാകുന്നു.




🔎 കൃത്യമായ വാർത്തകളും ദൈനംദിന സോഷ്യൽ മീഡിയ അപ്‌ഡേറ്റുകളും ശ്രദ്ധിച്ചാൽ ഇത്തരം തട്ടിപ്പുകാരുടെ രീതികൾ നമുക്ക് മനസ്സിലാക്കാൻ സാധിക്കും.

No comments