Breaking News

പനത്തടിയിലെ റാങ്ക് ജേതാവ് ലതികയ്ക്ക് നാടിന്റെ ആദരവ്


പനത്തടി:  കേന്ദ്ര സർവ്വകലാശാല പിജി പ്രവേശന പരീക്ഷയിൽ എസ്. ടി വിഭാഗത്തിൽ ഒന്നാം റാങ്കും, ജനറൽ വിഭാഗത്തിൽ 63-ാം റാങ്കും നേടിയ പനത്തടി പൂടുംകല്ലടുക്കം എസ്. ടി കോളനിയിലെ കുമാരി ലതികയ്ക്ക് ജനശ്രീ പനത്തടി മണ്ഡലം സഭ ക്യാഷ് അവാർഡും ഉപഹാരവും നൽകി. ജനശ്രീ പനത്തടി മണ്ഡലം ചെയർമാൻ രാജീവ് തോമസ് ഉത്ഘാടനം ചെയ്തു. ജനശ്രീ 15-ാം വാർഡ് ചെയർമാൻ ഇ.കെ ജയൻ വെള്ളക്കല്ല് അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ആശാ സുരേഷ്,പി.എ മുഹമ്മദ് കുഞ്ഞി, പി.കെ.രവി, എ.എസ്.കൃഷ്ണൻ, ജനശ്രീ ബ്ലോക്ക് കമ്മിറ്റി അംഗം ജയകുമാർ, എന്നിവർ പ്രസംഗിച്ചു.സെബാൻ കാരക്കുന്നേൽ സ്വാഗതവും, കുമാരി ലതിക നന്ദിയും പറഞ്ഞു.

No comments