Breaking News

DS ആർട്ട് മീഡിയയുടെ ബാനറിൽ നിർമ്മിക്കുന്ന വെബ്സീരീസ് "ഇപ്പ ശര്യാക്കിത്തരാം" പ്രദർശനത്തിനൊരുങ്ങി


നിരവധി ജനപ്രിയ പ്രോഗ്രാമുകൾ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയ DS ആർട്ട് മീഡിയയാണ് ഇപ്പ ശര്യാക്കിത്തരാം എന്ന വെബ്സീരിസ്  പ്രേക്ഷകർക്കായി ഒരുക്കുന്നത്. 

ധനരാജ് ബേഡകം സംവിധാനം ചെയ്യുന്ന വെബ്സീരിസിന്റെ രചന യദുരാജ് ബീംബുങ്കാൽ ആണ്. വിനയൻ കുണ്ടംകുഴി  ക്യാമറയും എഡിറ്റിംഗും നിർവഹിക്കുന്ന ജനമൈത്രിയുടെ പശ്ചാത്തല സംഗീതം ഒരുക്കുന്നത് നിധീഷ് ബേഡകം ആണ്. 

ഒരു പോലീസ് സ്റ്റേഷനിൽ നടക്കുന്ന രസകരമായ സംഭവങ്ങൾ അവതരിപ്പിക്കുന്ന ഈ എപ്പിസോഡിന്റെ കുറച്ചു ഭാഗങ്ങൾ ഗൾഫിലും ഷൂട്ട്‌ ചെയ്തിട്ടുണ്ട്.  രതീഷ് ബാബു അടുക്കം, സുധി നർക്കിലകാട്,  വിനയൻ കുണ്ടംകുഴി,    ശാരദ മധു, ശരത് പനയാൽ, നിതിൻ ചെന്തളം, ജിഷ്ണു തോരോത്, ജിഷ്ണ, ആദർശ് കൊട്ടാരം, ജിതിൻ, അനൂപ് മുന്നാട് തുടങ്ങിയവർ അഭിനയിക്കുന്നു. ബേഡകം, നെല്ലിയടുക്കം, ചെമ്പക്കാട് എന്നിവിടങ്ങൾ ആയിരുന്നു പ്രധാനലൊക്കേഷൻ.ആദ്യ എപ്പിസോഡ് 2020നവംബർ 8നു നടനും അവതാരകനുമായ മിഥുൻ രമേശ്‌ അദ്ദേഹത്തിന്റെ ഫേസ്ബുക് പേജിലൂടെ പുറത്തിറക്കും

No comments