കുറ്റാന്വേഷണ മികവിനുള്ള മെഡൽ പുരസ്ക്കാരം ഡി.വൈ.എസ്.പി കെ.വി വേണുഗോപാൽ എറ്റുവാങ്ങി
കണ്ണൂര്‍: അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ഈ വര്‍ഷത്തെ മെഡല്‍ പുരസ്‌ക്കാരം കണ്ണൂർ ഡി. സി .ആർ. ബി ,ഡി വൈ എസ് പി ,കെ. വി വേണുഗോപാൽ ഏറ്റുവാങ്ങി.
കേരള പിറവി ദിനത്തിൽ സംഘടിപ്പിച്ച പുരസ്ക്കാര വിതരണച്ചടങ്ങിൽ വെച്ച് ഡി.ജി.പി. ലോക് നാഥ് ബെഹ്റയിൽ നിന്നാണ് പുരസ്ക്കാരവും മെഡലും ഏറ്റുവാങ്ങിയത്.
തളിപ്പറമ്പ്, കണ്ണൂര്‍, തലശ്ശേരി ഡി.വൈ.എസ്.പിയായിരിക്കെ ഡോ. കുഞ്ഞമ്പു നായര്‍ മരണവും അനുബന്ധമായ വ്യാജരേഖ ചമച്ച് സ്വത്ത് തട്ടിയെടുക്കല്‍, പറശ്ശിനികടവ്പീഢനം എന്നീ പ്രമാദമായ രണ്ട് കേസുകളും ആന്‍മരിയ ആത്മഹത്യ, പഴയങ്ങാടി ജ്വല്ലറി കവര്‍ച്ച, തലശ്ശേരിജ്വല്ലറി കവര്‍ച്ചയുള്‍പ്പെടെ അഞ്ചോളം കേസുകളുമായി ബന്ധപ്പെട്ട സുതാര്യവും സത്യസന്ധവുമായ കേസന്വോഷണ മികവിനാണ് കെ.വി വേണുഗോപാലിനെ മെഡല്‍ പുരസ്‌ക്കാരത്തിന് അര്‍ഹനാക്കിയത്. കഴിഞ്ഞ ആഗസ്തിലാണ് പുരസ്ക്കാരം പ്രഖ്യാപിച്ചത്.
വേണുഗോപാലിനെ കൂടാതെ സംസ്ഥാനത്തെ മറ്റ് എട്ട് പോലീസ് ഉദ്യോഗസ്ഥര്‍ കൂടി കേന്ദ്ര അഭ്യന്തരമന്ത്രിയുടെ മെഡല്‍പുരസ്‌ക്കാരത്തിന് അര്‍ഹത നേടിയിരുന്നു
കാസര്‍കോട് ചീമേനി സ്വദേശിയാണ് ഡി.വൈ.എസ്.പി കെ.വി വേണുഗോപാല്‍
No comments