പരപ്പയിൽ കെ എസ് ഇ ബി ഓഫീസ് അനുവദിച്ച
രാജപുരം ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ വൈദ്യുതി ഉപഭോക്താക്കളുടെ സൗകര്യാർത്ഥം പരപ്പ കേന്ദ്രമായി കെ എസ് ഇ ബി ഓഫീസ് അനുവദിച്ചതായി വൈദ്യുതി മന്ത്രി എം എം മണിയുടെ ഓഫീസിൽ നിന്നും അറിയിച്ചു. ഈ മേഖലയിലെ ഉപഭോക്താക്കളുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പഞ്ചായത്ത് പ്രസിഡന്റ് വിധുബാലയും സി പി ഐ എം ഏരിയ സെക്രട്ടറി ടി കെ രവിയും മുൻ എം പി പി കരുണാകരൻ മുഖേന നൽകിയ നിവേദനത്തെ തുടർന്നാണ് നടപടി. ഓഫീസ് പ്രവർത്തനത്തിനാവശ്യമായ കെട്ടിടം ലഭ്യമായാലുടൻ പ്രവർത്തനം ആരംഭിക്കും
No comments