Breaking News

പരപ്പയിൽ എൽ.ഡി.എഫ് പ്രചാരണ കുടിൽ തുറന്നു


പരപ്പ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ജില്ല - ബ്ലോക്ക്‌ - ഗ്രാമ പഞ്ചായത്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥികളായ ശകുന്തള .കെ, പി.വി.ചന്ദ്രൻ ,രമ്യ കെ എന്നിവരുടെ വിജയത്തിനായുള്ള പ്രവർത്തനങ്ങൾ ചിട്ടയോടു കൂടി നടത്തുന്നതിനായി  പരപ്പ - പ്രതിഭാനഗറിൽ പ്രചാരണകുടിൽ ഓഫീസ് തുറന്നു. കിനാനൂർ -കരിന്തളം പഞ്ചായത്ത് എട്ടാം വാർഡ് എൽ.ഡി.എഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഹരിത പ്രോട്ടോകോൾ പ്രകാരം നിർമിച്ച പ്രചാരണ കുടിൽ പരപ്പ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥി പി.വി.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.യോഗത്തിൽ വാർഡ് സ്ഥാനാർത്ഥി കെ.രമ്യ, എ.ആർ.രാജു, കെ.ടി.ദാമോദരൻ,  പി.സുരേന്ദ്രൻ, ചന്ദ്രൻ പൈക്ക എന്നിവർ പ്രസംഗിച്ചു.                           പി.ബാലകൃഷ്ണൻ അധ്യക്ഷനായി.വി.ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.

No comments