Breaking News

പ്രവാസികൾക്ക് ആശ്വാസം; പാസ്പോര്‍ട്ട് എടുക്കാനും പുതുക്കാനും ഇനി പി.ആര്‍.ഒ മുഖേന അപേക്ഷിക്കാം


ദുബായ്: യുഎഇയിൽ പ്രവാസി ഇന്ത്യക്കാർക്കു പാസ്പോർട്ട് എടുക്കാനും പുതുക്കാനുമുള്ള അപേക്ഷകൾ കമ്പനി പ്രതിനിധികൾ (പിആർഒ ) മുഖേന നൽകാൻ ഇന്ത്യൻ എംബസി അനുമതി നൽകി.

വിദൂര പ്രദേശങ്ങളിൽ ഉള്ളവർക്ക് പാസ്പോർട്ട് സേവന കേന്ദ്രമായ ബിഎൽഎസിൽ കോവിഡ് പശ്ചാത്തലത്തിൽ എത്താനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനും തിരക്കു കുറയ്ക്കുന്നതിനുമാണ് തീരുമാനം . കമ്പനി പ്രതിനിധിയെ ചുമതലപ്പെടുത്തിയതായി എംബസിയെ അറിയിക്കുന്ന കത്തും പൂരിപ്പിച്ച് അപേക്ഷയോടൊപ്പം ഹാജരാക്കണം . ഇത്തരം അപേക്ഷ കൈകാര്യം ചെയ്യാൻ ബിഎൽഎസിൽ പ്രത്യേക കൗണ്ടർ തുറക്കും . പുതുക്കിയതും റദ്ദാക്കിയതുമായ പാസ്പോർട്ട് സ്വീകരിക്കാനും പിആർഒമാരെ അനുവദിക്കും . പിആർഒ കമ്പനി തിരിച്ചറിയൽ കാർഡ് കാണിക്കണം . നേരത്തെ 60 നു മുകളിലും 12 നു താഴെയുമുള്ളവരും ഗർഭിണികളും ബിഎൽഎസിൽ നേരിട്ട് എത്തുന്നതിൽനിന്ന് ഒഴിവാക്കിയിരുന്നു

No comments