ആദ്യകുർബ്ബാന സ്വീകരണം; ആഘോഷങ്ങൾ ഒഴിവാക്കി തുക ആര്യതീർത്ഥ ചികിൽസ സഹായ നിധിയിലേക്ക് നൽകിയ പൂടംകല്ലിലെ എമിറ്റ ബിനീഷിന് നാടിന്റെ ആദരവ്
രാജപുരം: ആദ്യ കുർബാന ആഘോഷങ്ങൾ ഒഴിവാക്കി തുക ആര്യതീർത്ഥ ചികിൽസ സഹായ നിധിയിലേക്ക് നൽകിയ പൂടുംകല്ല് ചക്കാലക്കുന്നേൽ എമിറ്റ ബിനീഷിന് കോളിച്ചാൽ ലയൺസ് ക്ലബ്ബ് ഉപഹാരം നൽകി ആദരിച്ചു. സാമ്പത്തികമായി മെച്ചപ്പെട്ട നിലയിൽ കഴിയുന്ന കുടുംബത്തിലെ അംഗമായ എമിറ്റ തന്റെ സമപ്രായത്തിലുള്ള കോളിച്ചാൽ പ്രാന്തർ കാവിലെ ആര്യതീർത്ഥ എന്ന കുട്ടി ഗുരുതരമായ കരൾരോഗം ബാധിച്ച് എറണാകുളം അമൃത ഗോസ്പിറ്റലിൽ ചികിൽസയിലാണെന്നും, സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ആര്യതീർത്ഥയുടെ കുടുംബത്തെ സഹായിക്കാൻ നാട്ടുകാർ ചികിൽസ സഹായ കമ്മിറ്റി രൂപീകരിച്ച വാർത്തയും മാധ്യമങ്ങളിലൂടെ അറിഞ്ഞ എമിറ്റ തന്നെയാണ് തന്റെ മാതാപിതാക്കളായ ബിനീഷിനോടും, ഷൈനിയോടും തന്റെ അദ്യകുർബ്ബാന സ്വീകരണ ചടങ്ങിന്റെ ആഘോഷങ്ങൾ ഒഴിവാക്കി ആ തുക ചികിൽ സഹായമായി നൽകണമെന്ന ആഗ്രഹം അറിയിച്ചത്. തന്റെ മകളുടെ മാതൃകാപരമായ ആഗ്രഹം അംഗീകരിച്ച് പിതാവ് ബിസിസുകാരനായ ചക്കാലക്കുന്നേൽ ബിനീഷ് ബേബി ആലോഷങ്ങൾ ഒഴിവാക്കി നല്ല ഒരു തുക ചികിൽസ സഹായ നിധി അക്കൗണ്ടിലേക്ക് നൽകുകയായിരുനു എമിറ്റയുടെ വീട്ടിൽ നടന്ന ലളിതമായ ചടങ്ങിൽ കോളിച്ചാൽ ലയൺസ് ക്ലബ്ബ് വൈസ് പ്രസിഡണ്ട് ജെയിൻ പി.വർഗ്ഗീസ് ഉപഹാരം നൽകി.ക്ലബ്ബ് സെക്രട്ടി എം.എൻ രാജീവ് കുട്ടിക്കും സഹോദരൻ എഡ് വിനും മധുര പലഹാരങ്ങൾ നൽകി. കോളിച്ചാൽ ലയൺസ് ക്ലബ്ബ് ഡയറക്ടർ ബോർഡ് അംഗം ഷാജി പൂവക്കുളം നേതൃത്വം നൽകി.
No comments