Breaking News

വടക്കാക്കുന്ന് സംരക്ഷണ സമിതിയുടെ ദശദിന സത്യാഗ്രഹം ആറാം ദിവസം


 വടക്കാക്കുന്ന് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ വടക്കാക്കുന്ന് മലനിരകൾ ഖനന മാഫിയകളിൽ നിന്ന് സംരക്ഷിക്കുക, നിയമവിരുദ്ധമായി നല്കിയിട്ടുള്ള അനുമതികൾ റദ്ദ് ചെയ്ത് ഉദ്യോഗസ്ഥർക്കെതിരെ കർശ്ശന നടപടികൾ സ്വീകരിക്കുക, ആദിവാസികൾക്ക് ഉൾപ്പെടെ പതിച്ചു നല്കിയ മിച്ചഭൂമി കൈവശപ്പെടുത്തിയവരെ റീസർവ്വേയിലൂടെ കണ്ടെത്തി അർഹരായവർക്ക് പതിച്ചുനൽകുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് വടക്കാക്കുന്ന് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നവമ്പർ 1 മുതൽ സംഘടിപ്പിച്ചു വരുന്ന ദശദിന സത്യാഗ്രഹം ആറാം ദിവസം പിന്നിടുമ്പോൾ വാർഡ് മെമ്പർ രമണി രവി വിളിച്ചു ചേർത്ത സർവ്വകക്ഷി യോഗം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടന്നു. യോഗത്തിൽ വിവിധ രാഷ്ടീയകക്ഷികളെയും സംഘടനകളെയും പ്രതിനിധീകരിച്ച് ഏ.ആർ രാജു, ഭാസ്കരൻ അടിയോടി, ധനീഷ് ചന്ദ്രൻ, ജോസ് പുളിക്കൽ, ബാബു.ടി.എൻ, വിനോദ് പന്നിത്തടം, എം.ബി രാഘവൻ, ഗിരീഷ് കാരാട്ട് തുടങ്ങിയവർ സംസാരിച്ചു. ഖനനാനുമതി നൽകിയ പ്രദേശങ്ങൾ സന്ദർശിച്ച് സമരസമിതി ഉയർത്തുന്ന ആവശ്യങ്ങൾ പരിശോധിച്ച് ബോധ്യപ്പെടുന്നതിനും ബന്ധപ്പെട്ട അധികാരികളിൽ എത്തിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനും സർവ്വകക്ഷി യോഗത്തിൽ തീരുമാനിച്ചു. വടക്കാക്കുന്ന് സംരക്ഷണ സമിതി ചെയർമാൻ അബ്രഹാം.പി.ഡി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കൺവീനർ അജയൻ കാരാട്ട് സ്വാഗതം ആശംസിച്ചു.. സംരക്ഷണ സമിതി എക്സിക്യുട്ടീവ് അംഗങ്ങളായ രാജീവ്.വി.വി, ജിൻസ് കാരാട്ട്, രമണി രവി, രവി.കെ.വി, സുരേന്ദ്രൻ എന്നിവർ സംബന്ധിച്ചു.

No comments