Breaking News

വെസ്റ്റ് എളേരി പറമ്പ ഒൻപതാം വാർഡിൽ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടിനെതിരെ പോരിനിറങ്ങുന്നത് കോൺഗ്രസുകാരനായ സ്വതന്ത്ര സ്ഥാനാർഥി


വെള്ളരിക്കുണ്ട്: കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോയ് ജോസഫിന് എതിരെ മത്സരിക്കാൻ കോൺഗ്രസ് പ്രവർത്തകൻ ആയിരുന്ന പ്രമോദ് മക്കാക്കോടൻ കളത്തിലിറങ്ങുന്നു. കുടുംബ രാഷ്ട്രീയത്തിനെതിരെയും അധികാര മോഹത്തിനെതിരെയും മത്സരിക്കാൻ ഒരു കൂട്ടം സഹപ്രവർത്തകർ ആവശ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് താൻ മത്സരിക്കാൻ തീരുമാനിച്ചതെന്ന് പ്രമോദ് പറയുന്നു.

പ്രമോദിന് എൽ.ഡി.എഫ് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തതോടെ വാർഡിൽ മത്സരം തീ പാറുമെന്ന് ഉറപ്പ്. പ്രമോദിനെതിരെ സമാന പേരിലുള്ള അപരനെ നിർത്തി കോൺഗ്രസ് മത്സരം കടുപ്പിക്കുകയാണ്. എന്നാൽ നാട്ടിലെ യുവജനങ്ങളുടെയും സഹപ്രവർത്തകരുടെയും പരിപൂർണ്ണ പിന്തുണ ലഭിച്ചതിൻ്റെ ആത്മവിശ്വാസത്തിലാണ് പ്രമോദ് തെരഞ്ഞെടുപ്പ് പോരിനിറങ്ങുന്നത്.

No comments