വെസ്റ്റ്എളേരി പഞ്ചായത്ത് യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ കുന്നുംകൈയിൽ നടന്നു
കുന്നുംകൈ: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി വെസ്റ്റ് എളേരി പഞ്ചായത്ത് യു ഡി എഫ് തെരഞ്ഞെടുപ്പു കണ്‍വെന്‍ഷന്‍ നടത്തി. കുന്നുംകൈ എ യു പി സ്കൂളില്‍ നടന്ന പരിപാടി കെ പി സി സി ജനറല്‍സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ ഉദ്ഘാടനം ചെയ്തു. ജാതിയിൽ അസിനാർ അധ്യക്ഷനായി. മുസ്ലിം ലീഗ് മണ്ഡലം ട്രഷറര്‍ ലത്തീഫ് നീലഗിരി മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങില്‍ യു ഡി എഫ് പ്രകടന പത്രിക ബാലകൃഷ്ണൻ പെരിയ മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് ജോയി കിഴക്കരക്കാട്ടിന് കോപ്പി നൽകി പ്രകാശനം ചെയ്തു.യോഗത്തിൽ സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍, എ സി ജോസ്, ജോയി കിഴക്കരക്കാട്ട് , എ ദുല്‍കിഫിലി, കെ ജെ വര്‍ക്കി, ടി.ആർ രാഘവൻ, പി.ഉമർ മൗലവി, മാത്യൂ വർക്കി, എ.വി.അബ്ദുൾ ഖാദർ, ജോമോൻ ജോസ്, രാജേഷ് തമ്പാൻ, പ്രസംഗിച്ചു.
No comments