Breaking News

ജി​ല്ലാ ക​ള​ക്ട​റു​ടെ ഓണ്‍ലൈ​ന്‍ അ​ദാ​ല​ത്ത്; ഇന്ന് മുതൽ അപേക്ഷിക്കാം വെള്ളരിക്കുണ്ട് താലൂക്കിൽ ജനുവരി 12ന്


കാ​സ​ർ​ഗോ​ഡ്: ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്ന താ​ലൂ​ക്കു​ത​ല ഓ​ണ്‍​ലൈ​ന്‍ പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്തി​ലേ​ക്ക് ഇ​ന്നു​മു​ത​ല്‍ അ​പേ​ക്ഷി​ക്കാം. വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്ക് അ​ദാ​ല​ത്ത് ജ​നു​വ​രി 12 നും ​മ​ഞ്ചേ​ശ്വ​രം താ​ലൂ​ക്ക് അ​ദാ​ല​ത്ത് ജ​നു​വ​രി 19നും ​കാ​സ​ര്‍​ഗോ​ഡ് താ​ലൂ​ക്ക് അ​ദാ​ല​ത്ത് ജ​നു​വ​രി 28 നും ​ന​ട​ക്കും. വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്ക് അ​ദാ​ല​ത്തി​ലേ​ക്ക് ജ​നു​വ​രി നാ​ല് വ​രെ​യും മ​ഞ്ചേ​ശ്വ​രം താ​ലൂ​ക്ക് അ​ദാ​ല​ത്തി​ലേ​ക്ക് ജ​നു​വ​രി 10 വ​രെ​യും കാ​സ​ര്‍​ഗോ​ഡ് താ​ലൂ​ക്ക് അ​ദാ​ല​ത്തി​ലേ​ക്ക് ജ​നു​വ​രി 18 വ​രെ​യും പ​രാ​തി​ക​ള്‍ സ്വീ​ക​രി​ക്കും.

കു​ടി​വെ​ള്ളം, വൈ​ദ്യു​തി ,പെ​ന്‍​ഷ​ന്‍, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണം, ആ​രോ​ഗ്യ വ​കു​പ്പ് എ​ന്നീ വി​ഷ​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ളാ​ണ് അ​ദാ​ല​ത്തി​ല്‍ പ​രി​ഗ​ണി​ക്കു​ക. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ല്‍​നി​ന്നു​ള്ള ചി​കി​ത്സാ സ​ഹാ​യം, ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി, റേ​ഷ​ന്‍ കാ​ര്‍​ഡ് സം​ബ​ന്ധി​ച്ച പ​രാ​തി​ക​ള്‍ എ​ല്‍ ആ​ര്‍ എം ​കേ​സു​ക​ള്‍, സ്റ്റാ​റ്റി​യൂ​ട്ട​റി​യാ​യി ല​ഭി​ക്കേ​ണ്ട പ​രി​ഹാ​രം, പ​ട്ട​യ​ത്തി​നു​ള്ള അ​പേ​ക്ഷ എ​ന്നി​വ അ​ദാ​ല​ത്തി​ലേ​ക്ക് പ​രി​ഗ​ണി​ക്കില്ല. www.editsrict.kerala.gov.in ലൂ​ടെ ഓ​ണ്‍​ലൈ​നാ​യും അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ള്‍ വ​ഴി​യും പ​രാ​തി​ക​ള്‍ സ​മ​ര്‍​പ്പി​ക്കാം. താ​ലൂ​ക്ക് ഓ​ഫീ​സു​ക​ളി​ലും ബ​ന്ധ​പ്പെ​ട്ട വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ലും നേ​രി​ട്ടും പ​രാ​തി​ക​ള്‍ സ്വീ​ക​രി​ക്കും. ഓ​ണ്‍​ലൈ​നാ​യി പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്തി​ലേ​ക്ക് സ​മ​ര്‍​പ്പി​ക്കു​ന്ന എ​ല്ലാ പ​രാ​തി​ക​ളും ബ​ന്ധ​പ്പെ​ട്ട താ​ലൂ​ക്ക് ഓ​ഫീ​സി​ലേ​ക്കും അ​യ​യ്ക്ക​ണം.

No comments