ഉപ്പളയിൽ ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 220 പായ്ക്കറ്റ് കർണ്ണാടക മദ്യം എക്സൈസ് പിടികൂടി
ഉപ്പള: ഉപ്പള ഹിദായത്ത് നഗറിൽ വെച്ച് ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടു പോവുകയായിരുന്ന 90 മില്ലി ലിറ്ററിൻ്റെ 220 ടെട്രാ പാക്കറ്റ് കർണാടക മദ്യം പിടിച്ചെടുത്തു. 20 ലിറ്ററോളം വരും. അനധികൃത മദ്യം കടത്തിയതിന് ഹിദായത്ത് നഗറിലെ നിയാസിനെതിരെ അബ്കാരി കേസെടുത്തു. എക്സൈസ് പ്രിവന്റീവ് ഓഫീസർ സി.കെ.വി സുരേഷ്, പ്രിവന്റീവ് ഓഫീസർ സജീവ് വി , സി.ഇ.ഒ മഹേഷ്.പി. ഡ്രൈവർ സുധീർ കുമാർ എന്നിവർ ചേർന്നാണ് മദ്യം കണ്ടെടുത്തത്.
No comments