Breaking News

ബിജെപി കോർകമ്മിറ്റി യോഗത്തിൽ കെ. സുരേന്ദ്രനെതിരെ രൂക്ഷവിമർശനം; അധ്യക്ഷന് ഏകാധിപത്യ പ്രവണതയെന്ന് വിമർശനം


കൊച്ചിയില്‍ ചേരാനിരുന്ന ബിജെപി കോര്‍കമ്മിറ്റി യോഗം ഓണ്‍ലൈനായി ചേര്‍ന്നു. പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഓണ്‍ലൈന്‍ യോഗം. ഭാരവാഹി യോഗവും ഇന്നലെ ഓണ്‍ലൈനായി ചേര്‍ന്നു.

കോര്‍കമ്മിറ്റി യോഗം നാളെ കൊച്ചിയില്‍ ചേരുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഇന്നലെ ഓണ്‍ലൈന്‍ വഴി യോഗം നടത്തുകയായിരുന്നു. ഓണ്‍ലൈന്‍ യോഗം ഔദ്യോഗിക പക്ഷത്തിന്റെ തന്ത്രമാണെന്നാണ് കൃഷ്ണദാസ് പക്ഷം ആരോപിക്കുന്നത്.

ഇരു യോഗങ്ങളിലും കെ. സുരേന്ദ്രനെതിരെ രൂക്ഷവിമര്‍ശനമുയര്‍ന്നു. അധ്യക്ഷന് ഏകാധിപത്യ പ്രവണതയാണെന്നും പ്രവര്‍ത്തനരീതി മാറ്റണമെന്നുമാണ് നേതാക്കള്‍ ആവശ്യപ്പെട്ടത്. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ നിറംമങ്ങിയ പ്രകടനത്തിന് കാരണമായെന്നും നേതാക്കള്‍ വിമര്‍ശനമുയര്‍ത്തി.


No comments