കോവിഡ് പോരാളികൾക്ക് ആദരമർപ്പിച്ച് മലയോരത്ത് നടന്ന ക്രിസ്തുമസ് സന്ദേശ യാത്ര വേറിട്ടതായി
വെള്ളരിക്കുണ്ട് : കോവിഡ് മഹാമാരിക്കെതിരെ പോരാടിയവർക്കും പോരാടുന്നവർക്കും ആദരം അർപ്പിച്ചു കൊണ്ട് നടത്തിയ ക്രിസ്തുമസ് സന്ദേശ യാത്ര മലയോരത്ത് വേറിട്ട ക്രിസ്‌മസ് ആഘോഷമായി.
കെ.സി.വൈ.എം, എസ് എം വൈ എം വെള്ളരിക്കുണ്ട് മേഖലാസമിതിയുടെ ആഭിമുഖ്യത്തിൽ കൊന്നക്കാട് മുതൽ വെള്ളരിക്കുണ്ട് വരെയാണ് ക്രിസ്മസ് സന്ദേശയാത്ര നടത്തിയത്.
കോവിഡ് പ്രതിസന്ധികാലത്ത് ദൈവം കൂടെയുണ്ട് എന്ന ഉറപ്പാണ് ക്രിസ്മസ് നല്കുന്നതെന്ന് യാത്രയിൽ സന്ദേശം നല്കിയ ഫൊറോന വികാരി ഫാ. മാത്യു ഇളംതുരുത്തിപ്പടവിൽ പറഞ്ഞു. പരപ്പ, ബളാൽ, കനകപ്പള്ളി, വെള്ളരിക്കുണ്ട് എന്നിവിടങ്ങളിൽ ക്രിസ്‌മസ് സന്ദേശ യാത്രക്ക് സ്വീകരണം നൽകി.
സന്ദേശയാത്രയ്ക്ക് ഫൊറോന ഡയറക്ടർ ഫാ. ജോസഫ് ആനചാരിൽ, പ്രസിഡൻ്റ് ബിബിൻ അറയ്ക്കൽ, സന്തോഷ് മാത്യു, സി. നാൻസി ജേക്കബ് എസ്.എച്ച്, ടോണി ജോസഫ്,ആൻറണി ജേക്കബ് , റോണി തോമസ് എന്നിവരും യുവജന പ്രവർത്തകരും നേതൃത്വം നൽകി.
No comments