Breaking News

പൊരുതുന്ന കർഷക ജനതയ്ക്ക് ജില്ലയിലെ നാടക പ്രവർത്തകരുടെ ഐക്യദാർഢൃം


കാഞ്ഞങ്ങാട്: നാടിനെ അന്നമൂട്ടന്നവരുടെ  സമരാവേശത്തിന് നാടകപ്രവർത്തകരുടെ ഐക്യദാർഢ്യം.

നാടക് കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് പ്രകടനവും  നാടകാവതരണം നടന്നു. കഴിഞ്ഞ 27 ദിവസമായി  ഇന്ത്യയുടെ ഹൃദയഭൂവിൽ കർഷക ജനത സമരത്തിലാണ്.

കടുത്ത തണുപ്പിനെപ്പോലും വകവെക്കാതെ ആയിരക്കണക്കിന് കർഷകരാണ് സമരമുഖത്തുള്ളത്.കേന്ദ്ര ഗവൺമെൻ്റിൻ്റെ ജനദ്രോഹ കർഷക ബില്ല് പിൻവലിക്കുന്നതുവരെ ഞങ്ങൾ പിന്നോട്ടില്ല എന്ന ധീരമായ തീരുമാനമാണ് മണ്ണിൻ്റെ  മക്കളുടേത്. കർഷക സമരം അന്നം വിളയിക്കുന്നവന്റെ അവകാശങ്ങൾക്കുവേണ്ടിയുള്ള പോരാട്ടം മാത്രമല്ല; ഇന്ത്യൻ പൗരസമൂഹത്തെ മതാധിഷ്ഠിത വികാരങ്ങൾ കൊണ്ട് ഭിന്നിപ്പിക്കുന്ന വലതു തീവ്രവാദത്തിനെതിരെയുള്ള ജനായത്ത സമരമായി മാറിയിരിക്കുകയാണ്.

സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബസ്സ്റ്റാൻ്റ് പരിസരത്ത് റഫീക്ക് മണിയങ്കാനത്തിൻ്റെ രചനയിലും  സംവിധാനത്തിലും അവതരിപ്പിച്ച നാടകം ശ്രദ്ധേയമായി.

രാജേഷ് അഴിക്കോടൻ, രവി പട്ടേന,രാമകൃഷ്ണൻ വാണിയം പാറ, ശിവൻ അരവത്ത്, രാജേഷ് ബേനൂർ, സുധാലക്ഷ്മി, സജിതകുമാരി, രാജേഷ് മയിൽമൂല, ഉദയൻ കാടകം, ബി സി കുമാരൻ, ശശി ആറാട്ടുകടവ് ,അനിൽകുമാർ പാലകുന്ന്, നെപ്റ്റ്യംൺ, പ്രമോദ് ബേവിഞ്ച തുടങ്ങിയവർ നാടകത്തിൻ്റെ ഭാഗമായി.

ജയൻ മാങ്ങാട്,പി വി അനുമോദ്, നന്ദകുമാർ മാണിയാട്ട് സുധാകരൻ കാടകം,  വിജയൻ കാടകം,വേണു മാങ്ങാട് എന്നിവർ സംസാരിച്ചു.

No comments