എളേരിത്തട്ട് ഇ.കെ നായനാർ മെമ്മോറിയൽ ഗവ.കോളേജിൽ സൈക്കോളജി അപ്രന്റിസ് താൽക്കാലിക നിയമനം
വെള്ളരിക്കുണ്ട്: എളേരിത്തട്ട് ഇ.കെ നായനാർ മെമ്മോറിയൽ ഗവ.കോളേജിൽ ഒരു സൈക്കോളജി അപ്രന്റിസ് ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ഡിസംബർ 30ന് ഉച്ചക്ക് 12 മണിക്ക് കൂടിക്കാഴ്ച്ച. പ്രതിമാസം 17,600 രൂപയാണ് പ്രതിഫലം. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത.
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ഡിസം.30 ന് കോളേജ് പ്രിൻസിപ്പൽ ചേമ്പറിൽ വച്ച് നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കാം. ഫോൺ: 04672 241345

No comments