Breaking News

കോവിഡില്‍ ജോലി നഷ്ടപ്പെട്ട കാസർകോട് സ്വദേശിക്ക് ദുബായ് ഡ്യൂട്ടിഫ്രീയുടെ ഏഴ്‌കോടിയുടെ ഭാഗ്യം!


ദുബായ്: കോവിഡ് മൂലം ജോലി നഷ്ടമായ പ്രവാസി മലയാളിക്ക് ദുബായ് ഡ്യൂട്ടിഫ്രീയുടെ ഏഴ് കോടി രൂപയുടെ ഭാഗ്യ സമ്മാനം. നവനീത് സജീവന്‍ ആണ് പ്രതിസന്ധി നിറഞ്ഞ ജീവിതത്തില്‍ ഭാഗ്യസമ്മാനമായി 7.3 കോടിരൂപ ലഭിച്ചത്. കാസര്‍കോട് സ്വദേശിയായ നവനീത് ഒരു വയസ്സുള്ള കുഞ്ഞിന്റെ അച്ഛനാണ്.

നാല് വര്‍ഷമായി അബുദാബിയില്‍ ജോലി ചെയ്യുകയായിരുന്നു നവനീത്. കോവിഡ് പ്രതിസന്ധിമൂലം ജോലി നഷ്ടമായതിനുശേഷം മറ്റ് ജോലികള്‍ അന്വേഷിക്കുകയായിരുന്നു നവനീത്. നാല് സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു ടിക്കറ്റ് എടുത്തിരുന്നത്.

ജോലിക്കായുള്ള ഒരു ഇന്റര്‍വ്യൂ കഴിഞ്ഞ് തിരിച്ചത്തിയപ്പോഴാണ് സമ്മാനം ലഭിച്ചതായുള്ള ഫോണ്‍കോള്‍ നവനീതിനെ തേടിയെത്തിയത്. ദുബൈ ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യനര്‍ നറുക്കെടുപ്പ് ആരംഭിച്ച ശേഷം 10 ലക്ഷം ഡോളര്‍ സമ്മാനം ലഭിക്കുന്ന 171-ാമത്തെ ഇന്ത്യക്കാരനാണ് നവനീത്.

No comments