കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക; കേരള സ്ക്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ മാലോം ബ്രാഞ്ച് സമ്മേളനം നാട്ടക്കല്ലിൽ സമാപിച്ചു
മാലോം : കെ.എസ്.ടി.എ മാലോം ബ്രാഞ്ച് സമ്മേളനം നാട്ടക്കല്ലിൽ പൂർത്തിയായി.
ബ്രാഞ്ച് പ്രസിഡൻ്റ് ജീന വി ബി പതാക ഉയർത്തി. സെക്രട്ടറി പ്രശാന്ത് വി എൻ സ്വാഗതം പറഞ്ഞു . ജില്ലാ എക്സി കമ്മറ്റിയംഗം പി.എം ശ്രിധരൻ ഉദ്ഘാടനം ചെയ്തു .സെക്രട്ടറി പ്രവർത്തന റിപ്പോർട്ടും ട്രഷറർ ബീന വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. പി ബാബുരാജ് ചർച്ചകൾക്ക് മറുപടി നൽകി. കെ വസന്തകുമാർ , എം ബിജു , ഷൈജു സി ,പ്രസാദ് പി കെ , ഷിജു എന്നിവർ സംസാരിച്ചു. രജനി നന്ദി രേഖപ്പെടുത്തി.
പുതിയ ഭാരവാഹികളായി
പ്രശാന്ത് - പ്രസിഡൻ്റ്
ടി ആർ ഗോപാലകൃഷ്ണൻ - വൈസ് പ്രസിഡൻ്റ്
രജനി - സെക്രട്ടറി
ഷിജു - ജോയിൻ്റ് സെക്രട്ടറി
ബീന - ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.
No comments